Friday, February 13, 2015

ചിത്രകീടം LEAF MINER

ചിത്രകീടം LEAF MINER
-----------------------------------------
ഈച്ച, ശലഭം, വണ്ട്‌ എന്നിവ പോലുള്ള ചില പ്രാണികളുടെ ലാര്‍വയെ ആണ് ചിത്രകീടം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്‍റെ പേര് തന്നെ നോക്കൂ. ചിത്രകീടം, അതായത് ചിത്രം വരയ്ക്കുന്ന കീടം. ഇലയില്‍ തലങ്ങും വിലങ്ങും കുഞ്ഞു കുട്ടികള്‍ കോറി വരക്കുന്നപോലെ വെളുത്ത വരകള്‍ മെനയുന്നു. ഇംഗ്ലീഷില്‍ LEAF MINER ലീഫ് മൈന ര്‍ . അതായത് ഇലയില്‍ മൈനുകള്‍ അല്ലെങ്കില്‍ ഖനികള്‍, തുരങ്കപാതകള്‍ പണിയുന്നവ ര്‍. ഒരു ഇലയെ കുറെ കനം കുറഞ്ഞ ഇലകള്‍ ചേര്‍ത്ത് ഒട്ടിച്ചു വെച്ചതായി കണക്കാക്കാം. ആ ഇലമടക്കുകള്‍ക്കിടയില്‍ കയറി ഇരുന്നാണ് ഈ ആശാന്‍റെ ചിത്രപണി.
ഇലകളെ കാണാന്‍ കണ്ണിനു അരോചകമാക്കുന്നതല്ലാതെ ചെടിയെ കൊല്ലാനോ മാരകമായി പരുക്കേല്പ്പിറക്കാനോ ഇവക്കാകില്ല. പക്ഷെ ഇവ പെരുകിയാല്‍ ചെടികള്ക്ക് കൂടുതല്‍ ഇലകള്‍ നഷ്ടപ്പെടും. ഇലയുടെ ആവശ്യത്തിനുവേണ്ടി വളര്ത്തു ന്ന ചീര, പാലക്, കാബ്ബേജു തുടങ്ങിയവയെ ഇത് ശരിക്കും ബാധിക്കും. മറ്റു ചെറിയ ചെടികളുടെ വളര്ച്ചയെയും കായ പിടിക്കുന്നതിനെയും ഇത് ചെറിയ രീതിയില്‍ ബാധിക്കും.
വണ്ട്‌, ഈച്ച, ശലഭം തുടങ്ങിയവയുടെ പെണ്ണീച്ചകള്‍ ഇലയില്‍ ദ്വാരം ഉണ്ടാക്കി അതിലോ ഇലയുടെ അടിവശത്തോ മുട്ടയിടുന്നു. ഈ മുട്ട രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വിരിയുമ്പോള്‍ ഉണ്ടാകുന്ന ലാര്‍വ ഇലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കി കടക്കുന്നു. രണ്ടു മൂന്നു ആഴ്ച ഇലയുടെ മടക്കുകള്ക്കി്ടയില്‍ അതിലെ ഹരിതകം രുചിയോടെ ശാപ്പിട്ട് തിന്നു മുന്നോട്ടു നീങ്ങുന്നു. ഹരിതകം തിന്നു കഴിയുമ്പോള്‍ തിന്നഭാഗം വെളുത്ത നിറമാകുന്നു. വീണ്ടും മുന്നോട്ടു നീങ്ങി അവിടെയുള്ള ഹരിതകം തിന്നുന്നു. അവിടെയും വെളുത്ത നിറമാകുന്നു. അങ്ങനെ അത് തിന്നുതിന്നു മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. അതിനനുസരിച്ച് വെളുത്ത ഒരു ചാല്, കലാകാരന്‍ ചിത്രം വരച്ചതുപോലെ, രൂപപ്പെടുന്നു. ഒപ്പം ആ കീടം വളരുന്നു, തടിക്കുന്നു, കൂടുതല്‍ സ്ഥലത്തെ പച്ചപ്പ് തിന്നുന്നു. അപ്പോള്‍ ആ വെളുത്ത വരയുടെ വണ്ണം കൂടുന്നു. ഓര്മിക്കുക, എപ്പോഴും അത് ആ വെളുത്ത വരയുടെ വീതി കൂടിയ അറ്റത്ത്‌ ഉണ്ടാകും. അവിടെ ഒന്ന് ഞെക്കി കൊടുത്താല്‍ അതിന്‍റെ കഥ തീരും. അത്രയേ ഉള്ളൂ.
ഇലയുടെ അടിയില്‍ മുട്ടകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ കൈകൊണ്ട് തലോടി അതിനെ വീഴ്ത്തുക. ചിത്ര കീടം വരക്കുവാന്‍ തുടങ്ങിയാല്‍ രണ്ടു വിരലുകള്‍ കൊണ്ട് ആ വരയുടെ വണ്ണം കൂടിയ ഭാഗത്ത് ഞെക്കുക. അതോടെ അതിന്‍റെ പ്രശ്നം തീര്‍ന്നു. വളരെ അധികം ബാധിചിട്ടുണ്ടെങ്കില്‍ ആ ഇലകള്‍ പറിച്ചെടുത് ഞെരുടി നശിപ്പിക്കുക. അല്ലാതെ നാം പുറത്തു നിന്ന് എന്ത് തളിച്ചാലും അവനെ ഏശില്ല. ഇലയില്‍ തളിച്ചാല്‍ ഇല കുതിര്ന്നു ഇലക്കകത്തു കയറി പ്രവര്ത്തി്ക്കാന്‍ കഴിയുന്ന രാസ കീടനാശിനിക്ക് മാത്രമേ ഇതിനെ കൊല്ലാന്‍ കഴിയൂ. അപ്പോള്‍ ഇത് വരാതിരിക്കാനുള്ള വഴി മാത്രമേ ജൈവ രീതിയില്‍ പറ്റൂ. കാ‍ന്താരി, പുകയില, വെളുത്തുള്ളി കഷായങ്ങള്‍ തളിച്ചാല്‍ അതിന്‍റെ തീക്ഷ്ണമായ എരുവും വാസനയും കാരണം ഈ പ്രാണികള്‍ മുട്ടയിടാന്‍ വരില്ല. ചെടികള്‍ ആരോഗ്യത്തോടെ ഉണ്ടെങ്കില്‍ ഈ വക ശല്യം നേരിടാനുള്ള കരുത്ത് ചെടിക്കുണ്ടാകും. അതിനായി ജൈവവളം, ആവശ്യത്തിനു വെള്ളം നന എന്നിവ ഉറപ്പുവരുത്തുക. ആഴ്ചയിലൊരിക്കല്‍ ജൈവ കൊമ്പോസ്റ്റ് ഇട്ടുകൊടുക്കുക.
ചിത്രകീടത്തിന്‍റെ മുട്ട ദശ മാത്രമാണ് ഇലകളുടെ പുറത്തുണ്ടാവുക. പുഴുക്കള്‍ അകത്തു കയറിയാല്‍ ഇലക്കു അകത്തുവെച്ചുതന്നെ ലാര്‍വ യില്നിന്നു പ്യൂപ്പ അവസ്ഥയിലേക്ക് മാറും. കുറേദിവസം നില്ക്കുന്ന ഇലകളാണെങ്കില്‍ ഇലകളില്‍ നിന്നുതന്നെ അത് ശലഭമോ വണ്ടോ ആയി വിരിഞ്ഞ് മറ്റു ഇലകളിലേക്ക് മാറി മുട്ടയിടല്‍ തുടരും. നാലഞ്ചു തലമുറവരെ ഇങ്ങനെ അവിടം പെറ്റുപെരുകും. ഈ ജീവചക്രം തിരുത്താന്‍ കഴിഞ്ഞാല്‍ അവയുടെ വംശ വര്ധന പാടെ നില്ക്കും . അതിനു ഏറ്റവും നല്ലത് വേപ്പെണ്ണ തളിക്കലാണ്. വേപ്പെണ്ണ ചിത്രകീടത്തെ കൊല്ലില്ലെങ്കിലും അതിന്‍റെ ജീവചക്രത്തെ മാറ്റി മാറ്റിമറിക്കാനുള്ള കഴിവ് വേപ്പെണ്ണക്ക് ഉണ്ട്. ചിത്രകീടം വരാതിരിക്കാന്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ നേര്പ്പി ച്ച വേപ്പെണ്ണ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍) തളിക്കുക. ചിത്ര കീടം വന്നു പണി തുടങ്ങിയാല്‍ ആ ചിത്രപ്പണിയുടെ ഏറ്റവും വണ്ണം കൂടിയ അറ്റത്ത് വിരലുകള്‍ കൊണ്ട് (ഇലയുടെ മേലെയും താഴെയും ഓരോ വിരല്‍ വെച്ചു) ഞെക്കി കൊല്ലുക. അത് ചത്തു എന്നറിയാന്‍ പിറ്റേ ദിവസം നോക്കിയാല്‍ ആ ഞെക്കിയ ഭാഗം തവിട്ടു നിറമായി മാറിയതായി കാണാം, മൂന്നാം ദിവസത്തേക്ക് കറുത്തിട്ടും

Source:https://www.facebook.com/groups/krishiclub

No comments:

Post a Comment