Wednesday, February 4, 2015

മുളക്



 
മുളക്- ഇനങ്ങള്‍... ജ്വാലാമുഖി, ജ്വാലാസഖി, അനുഗ്രഹ, ഉജ്വല, അതുല്യ, സമൃദ്ധി(കാ‍ന്താരി) കൂടാതെ ഒട്ടേറെ വിപണി മൂല്യം ഉള്ളതും, ഫാന്‍സി സ്വഭാവം ഉള്ളതുമായ മുളകുകള്‍ ഇന്നുണ്ട്.
നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങള്‍ ഇവ നട്ടു പിടിപ്പിക്കാന്‍ ഉത്തമം.എങ്കിലും ഇപ്പോള്‍ എല്ലാ കാലത്തും ഗ്രോ ബാഗിലും മറ്റും നടാവുന്നതാണ്.
നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, ...
കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഗ്രോ ബാഗിലും ചട്ടികളിലും വളര്‍ത്താനായി മണ്ണും മണലും ചകിരിചോരും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ഒരു സ്പൂണ്‍ കുമ്മായം കൂടി ചേര്‍ക്കണം. സ്യോടോമോനാസ് തുടക്കം മുതല്‍ നല്കണം .

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.
രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍
(1)തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം
(2)ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ്
(3) കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ - വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം
മുളകിന്‍റെ വൈറസ്‌ രോഗ ബാധ പടര്‍ത്തുന്ന വെള്ളീച്ച, ഇലപ്പെന്‍ എന്നിവയ്ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍, വെര്‍ട്ടിസീലിയം ലക്കാനി, ഗോമൂത്രം നെര്‍പ്പിച്ചത്, കുമ്മായം എന്നിവ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലകളുടെ മുകളിലും അടിയിലും വീഴത്തക്ക വിധം തളിക്കുക. കൂടുതല്‍ വായനയ്ക്കും അറിവിനും

No comments:

Post a Comment