Monday, February 2, 2015

തക്കാളി ഉണക്കി പൊടിയാക്കാം....

തക്കാളി ഉണക്കി പൊടിയാക്കാം....
**************************************************
തക്കാളി വന്‍തോതില്‍ വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമാകുന്നുണ്ട്. ഉത്പന്നങ്ങളാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
തക്കാളി ഉണക്കി പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ആന്ധ്രയിലെ റെഡ്ഢിപ്പള്ളി കൃഷി വിജ്ഞാനകേന്ദ്രം രൂപം നല്‍കി. തക്കാളിപ്പഴം കഴുകി മസ്‌ലിന്‍ തുണിയുപയോഗിച്ച് തുടച്ച് 68 കഷ്ണങ്ങളായി കുറുകെ മുറിച്ച് തടിട്രേയിലോ ഷീറ്റിലോ നിരത്തിയിട്ട് വെയിലത്ത് നന്...നായി ഉണക്കുന്നു. ഇങ്ങനെ ഉണങ്ങിയ തക്കാളിക്കഷ്ണങ്ങളെ സുഷിരങ്ങളിട്ട കവറില്‍ നിറച്ച് സൂക്ഷിക്കുകയോ പൗഡറാക്കുകയോ ചെയ്യാം. ഒരു കിലോ തക്കാളി പൊടിയാക്കുമ്പോള്‍ 50 ഗ്രാമായി ചുരുങ്ങും. 100 ഗ്രാം തക്കാളിക്കുപകരം കറികളില്‍ 5 ഗ്രാം (ഒരു ടീസ്പൂണ്‍) തക്കാളി പൗഡര്‍ ചേര്‍ത്താല്‍ മതി.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തക്കാളി ജ്യൂസ്, കെച്ചപ്പ്, സോസ്, പേസ്റ്റ് എന്നിവയിലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. 0821 2514534 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. (റെഡ്ഢിപ്പള്ളി വിജ്ഞാനകേന്ദ്രം: 08554200418 09989623825).
 
 

No comments:

Post a Comment