EM (Effective Micro-organisms)

ജൈവകൃഷിമേഖലയില്‍ ഇന്ന് സുപരിചിതമായിക്കൊണ്ടിരിക്കുന്ന ഒരു നാമമാണ് ഇ. എം. (EM = Effective Micro-organisms). അതായത് ഫലപ്രദമായ ജീവാണു...ക്കള്‍. കൃഷിയില്‍ അനിവാര്യം വേണ്ടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍, കുമിളുകള്‍ എന്നീ സൂക്ഷ്മാണുക്കളുടെ സമീകൃതമായ ചേരുവയാണ് EM ലായനി. മണ്ണിലെ ജൈവപാഴ് വസ്തുക്കള്‍ കമ്പോസ്റ്റാക്കുന്നതുമുതല്‍ സസ്യങ്ങള്‍ക്ക് കരുത്തോടെ വളരാനും രോഗ-കീട പ്രതിരോധശേഷി കൈവരുത്താനുമുള്ള കഴിവ് ഇതിനുണ്ട്.
EM സ്റ്റോക്ക് ലായനി (EM -1) ഒരു ലിറ്ററിന് 300 രൂപയിലധികം ചെലവാക്കിയാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. EM -1 പിന്നെയും ഒരു കിലോ ശര്‍ക്കര ചേര്‍ത്ത 18 ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ചയോളം ചേര്‍ത്തുവെച്ച് EM-2 ആക്കിയശേഷം വേണം ഉപയോഗിക്കാന്‍. എന്നാല്‍ പല സൂക്ഷ്മാണുക്കളേയും കൃഷിയിടത്തില്‍ത്തന്നെ തയ്യാറാക്കുന്നപോലെ EM ലായനിയും നമുക്കുണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് വിവരിക്കാം.
വേണ്ട ചേരുവകള്‍ :
1. മത്തങ്ങ : 3 കിലോഗ്രാം
2. പാളയംകോടന്‍ പഴം : 3 കിലോഗ്രാം
3. പപ്പായ : 3 കിലോഗ്രാം
4. പഴകാത്ത ചെറുപയര്‍പൊടി : 500 ഗ്രാം
5. ഉപ്പ് ചേര്‍ക്കാത്ത ശര്‍ക്കര ( ഉണ്ട ശര്‍ക്കര / കരുപ്പട്ടി / Sugar Cane Jaggary ) : 3 കിലോഗ്രാം
6. പുതിയ നാടന്‍ കോഴിമുട്ട : 5 എണ്ണം
7. ക്ലോറിന്‍, ലവണങ്ങള്‍ എന്നിവ ചേരാത്ത ശുദ്ധജലം : 10 ലിറ്റര്‍
തയ്യാറാക്കേണ്ട വിധം :
1,2 & 3 ചേരുവകള്‍ നന്നായി മൂത്തുപഴുത്തതാവണം. 25 - 30 ലിറ്റര്‍ കൊള്ളാവുന്നതും വായുനിബദ്ധമായി അടച്ചുവെക്കാവുന്നതുമായ സംഭരണിയില്‍ എടുത്ത 10 ലിറ്റര്‍ വെള്ളത്തിലേക്ക് മത്തങ്ങയും പഴങ്ങളും കഴുകി വൃത്തിയാക്കി തൊലികളയാതെ നന്നായി അരിഞ്ഞുചേര്‍ത്തശേഷം ശര്‍ക്കരയും പൊടിച്ച് (ചൂടുവെള്ളത്തില്‍ ഗാഢമായി ലയിപ്പിച്ചുചേര്‍ത്ത് തണുപ്പിച്ചും ചേര്‍ക്കാം) കൂട്ടിച്ചേര്‍ക്കുക. അവസാനം മുട്ടകള്‍ പൊട്ടിച്ച് സാവധാനം മിശ്രിതത്തിനുമേലെ ഒഴിക്കുക. ഈ പാത്രം വായു കടക്കാതെ തണലില്‍ അടച്ചുവെക്കുക.
10 ദിവസങ്ങള്‍ക്കുശേഷം മൂടി തുറന്നുനോക്കുക. മിശ്രിതലായനിക്കുമുകളില്‍ കുമിള്‍പ്പാട രൂപപ്പെട്ടിട്ടില്ലെങ്കില്‍ അര സ്പൂണ്‍ യീസ്റ്റ് അലിയിച്ചുചേര്‍ക്കുക.
ഓരോ 10 ദിവസങ്ങളിലും മൂടി തുറന്ന് മിശ്രിതം നന്നായി വലത്തോട്ടും ഇടത്തോട്ടും ഇളക്കികൊടുക്കണം. ഇങ്ങനെ മുപ്പത് (30) ദിവസങ്ങള്‍ കഴിഞ്ഞ് അടുത്ത 15 ദിവസം, അതായത് നാല്‍പ്പത്തിയഞ്ചാം (45) ദിവസം ആകുന്നവരെ ദിവസവും ഇളക്കുക.
45 ദിവസങ്ങള്‍ക്കുശേഷം കിട്ടുന്ന ലായനി അരിച്ചെടുത്ത് 20 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയും സായന്തനങ്ങളില്‍ ചെടികള്‍ക്ക് സ്പ്രേ ചെയ്യുകയുമാവാം. കൃത്യതയോടെ തയ്യാറാക്കിയ ഈ ലായനി നേര്‍പ്പിക്കാതെ 3 മാസം വരെ വെളിച്ചം കടക്കാത്ത കുപ്പികളില്‍ സൂക്ഷിച്ചുവെക്കാവുന്നതുമാണ്.
(കടപ്പാട് : ഒരു വിദേശ ജേര്‍ണല്‍)

No comments:
Post a Comment