
കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലായിവരുന്ന 'സുമോവണ്ണി'ന്റെ കൃഷിരീതി ഇങ്ങനെയാണ്. നന്നായി കിളച്ചിളക്കിയ മണ്ണില്‍ ചാണകം, ചാരം, പച്ചിലകള്‍ എന്നിവ ചേര്‍ത്ത് അഞ്ചടി വീതിയും മൂന്നടി ഉയരവുമുള്ള കൂനകള്‍ ഉണ്ടാക്കുന്നു. കപ്പത്തടി അഞ്ചിഞ്ചു നീളത്തില്‍ മുറിച്ചെടുത്ത് കൂനയുടെ മുകളില്‍ എല്ലുപൊടി ചേര്‍ത്ത് നടുന്നു. ഇവ പൊട്ടിമുളയ്ക്കുന്ന തണ്ടുകളില്‍ മൂന്നടി ഉയരം വെക്കുമ്പോള്‍ ശക്തമായ ഒന്നു മാത്രം നിര്‍ത്തി ബാക്കിയുള്ളവ ഒടിച്ചു നീക്കും.
നാലു മാസത്തിനുശേഷം ചാണകപ്പൊടിയും കറിയുപ്പും ചേര്‍ത്ത് മണ്ണുകൂട്ടിക്കൊടുക്കുന്നതോടൊപ്പം കമ്പുകള്‍ നാട്ടി കപ്പച്ചെടികള്‍ കാറ്റില്‍ ഒടിയാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പത്താം മാസം മുതല്‍ വിളഞ്ഞു തുടങ്ങുന്ന സുമോവണ്‍ കപ്പ ശേഖരിച്ചു തുടങ്ങാം. ഒരു ചുവടു കപ്പയില്‍ നിന്ന് ആയിരം രൂപയുടെ ആദായം ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. സിദ്ധിഖ് തന്റെ കൊച്ചുതോട്ടത്തില്‍ മികച്ച മരച്ചീനികള്‍ കൃഷി ചെയ്യുന്നതോടൊപ്പം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താത്പര്യമുള്ള കര്‍ഷകര്‍ക്കെല്ലാം ഇവയുടെ തണ്ടുകള്‍ നല്‍കാനും ഇദ്ദേഹം ഒരുക്കമാണ്. കപ്പയ്ക്ക് ഇടവിളയായി കാച്ചില്‍, വാഴ, വെള്ളരി തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്ന സിദ്ധിഖിന് സഹായങ്ങളുമായി ഭാര്യ നൂര്‍ജഹാന്‍, മകള്‍ സന ഫാത്തിമ എന്നിവരുമുണ്ട്. ഫോണ്‍: 0480 2879684, മൊബൈല്‍: 9846236604
Source :http://www.mathrubhumi.com/agriculture/story-203758.html
No comments:
Post a Comment