Wednesday, February 4, 2015

ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ

ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ


 ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്...‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും ഉറുമ്പുകളെ അകറ്റും
ഉറുമ്പുകളുള്ളിടത്ത് ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
ചെറുനാരങ്ങാനീര് വെള്ളത്തില്‍ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും
വൈറ്റ് വിനാഗിരി വെള്ളത്തില്‍ കലക്കി സ്പ്രേചെയ്യുക ഉറുമ്പ് ചാകും
സോപ്പ് വെള്ളം സ്പ്രേചെയ്യുക ഉറുമ്പ് ചാകും
മണ്ണെണ്ണ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുക ഉറുമ്പ് ചാകും

No comments:

Post a Comment