Monday, February 2, 2015

ജി എസ് ബ്രാന്‍ഡഡ് കൂണുകള്‍; വീട്ടമ്മയുടെ കൃഷിപാഠം

ജി എസ് ബ്രാന്‍ഡഡ് കൂണുകള്‍; വീട്ടമ്മയുടെ കൃഷിപാഠം..

കൃഷിയിലൂടെ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കു മാതൃകയാകുകയാണ് പാലാ കരൂര്‍ പുത്തന്‍പുരയ്ക്കല്‍ സുഷമ എന്ന വീട്ടമ്മ. 12 വര്‍ഷം മുമ്പ് കോഴ കൃഷിഭവനില്‍ കൂണ്‍കൃഷിയേക്കുറിച്ച് ക്ലാസ് നടക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടു ക്ലാസില്‍ പങ്കെടുക്കാന്‍ പോയ സുഷമ വീട്ടിലെത്തി മറ്റൊന്നും ചിന്തിക്കാതെ നേരെ കൂണ്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു തുടര്‍ പരിശീലനം പൂര്‍ത്തിയാക്കിയ സുഷമ ഇന്നു കേരളത്തിലെ തന്നെ അറിയപ്പെടുന്ന കൂണ്‍ കര്‍ഷകയാണ്.

സുഷമയുടെ വീടിനോടു ചേര്‍ന്നുളള ചെറിയ ഷെഡിലും ടെറസിലും തയാറാക്കിയിരിക്കുന്ന കൂണ്‍ ശാലയില്‍ നിന്നും പ്രതിദിനം പത്തു കിലോ അടുത്ത് ഉത്പാദനം ഇപ്പോള്‍ നടക്കുന്നുണ്ട്. കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് സുഷമ മാതൃകൂണ്‍ വിത്തുകള്‍ സമ്പാദിക്കുന്നത്. ബാക്കിയുള്ള വിത്തുകള്‍ സ്വന്തമായി ഉത്പാദിപ്പിക്കും. ഫ്‌ളോറിഡ ചിപ്പിക്കൂണ്‍ ഇനത്തില്‍ പെട്ട കൂണുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.

പ്ലാസ്റ്റിക് കൂടുകളില്‍ അറക്കപൊടി, കച്ചി എന്നിവ ഉപയോഗിച്ചാണ് കൂണ്‍ ബെഡുകള്‍ നിര്‍മിക്കുന്നത്. അറക്കപൊടിയും കച്ചിയും 36 മണിക്കൂര്‍ നേരം ബാവിസ്റ്റണ്‍, ഫോര്‍മാലിന്‍ എന്നീ കെമിക്കല്‍ ലായനി ഉപയോഗിച്ച് ശുദ്ധീകരിച്ചെടുക്കും. തുടര്‍ന്നു വെള്ളം തോര്‍ത്തിയെടുത്ത് വിവിധലെയറുകളായിട്ടാണ് ബഡുകള്‍ നിര്‍മിക്കുന്നത്. ഈ ബഡുകളില്‍ വിത്തുകള്‍ പാകുകയാണ് ചെയ്യുന്നത്. വെളിച്ചം അധികം കയറാത്ത രീതിയിലുള്ള മുറിയില്‍ കയറില്‍ കെട്ടി ബെഡുകള്‍ തൂക്കിയിടുകയാണ് ചെയ്യുന്നത്. വിത്തു പാകിയ ബഡുകളില്‍ കൂണ്‍ തന്തുക്കള്‍ വളര്‍ന്നു നിറയുന്നതോടെ കൂടുപൊട്ടിച്ച് ബെഡു പുറത്തെടുക്കുന്നു. കൂണ്‍ വളരുമ്പോള്‍ അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. രാവിലെയും വൈകുന്നേരവും ബെഡ് നനച്ചുകൊടുക്കണം. ടെറസിനു മുകളിലെ കൂണ്‍ ശാലയില്‍ മിസ്റ്റ് രീതിയില്‍ വെള്ളം ബെഡിലെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

എലിയുടെയും പ്രാണിയുടെയും മറ്റു ീടങ്ങളുടെയും ശല്യം ഒഴിവാക്കേണ്ടതുണ്ട്. കമ്പിവലകൊണ്ടുള്ള തട്ടുണ്ടാക്കുകയും ഉപയോഗ ശൂന്യമായ സിഡികള്‍ ബെഡിന്റെ മുകളില്‍ സ്ഥാപിക്കുകയും ചെയ്താണ് സുഷമ കൂണ്‍ ബെഡുകളെ എലിയില്‍ നിന്നും സംരക്ഷിക്കുന്നത്. വിത്തുകള്‍ കൂണാവാന്‍ 20-25 ദിവസം വേണ്ടിവരും. ഒരു തടത്തില്‍ നിന്നും ഒരു കിലോ വരെ വിളവു ലഭിക്കാറുണ്ട്. മൂന്നു മാസത്തിനിടയില്‍ നാലു തവണയെങ്കിലും വിളവെടുക്കാം. കൂണ്‍ വിളെവുടുത്താല്‍ വിപണിയും എളുപ്പമാണ്. മീനച്ചില്‍ താലൂക്കിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി സ്റ്റാളുകളിലുമാണ് പ്രധാന വിപണ കേന്ദ്രങ്ങള്‍. കൂടാതെ വീടുകളിലെത്തി വാങ്ങുന്നവരും ഉണ്ട്. വിത്തു സ്വന്തമായി ഉണ്ടാക്കുന്നതു മുതല്‍ അതു പായ്ക്കറ്റിലാക്കി കടയിലെത്തിക്കുന്ന ജോലിക്ക് സഹായിയായി ഭര്‍ത്താവ് മോഹനനും സുഷമയ്‌ക്കൊപ്പമുണ്ട്. ജി.എസ്. മഷ്‌റൂം എന്ന പ്രത്യേക ബ്രാന്‍ഡ് പേരിലാണ് കൂണ്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. ഒരു കിലോയ്ക്ക് 300 രൂപയും 200 ഗ്രാമിനു 60 രൂപയുമാണ് വില. ഒരു ബെഡ് ഉണ്ടാക്കുവാന്‍ ഏകദേശം 40 രൂപ മാത്രമേ ചെലവാകാറുള്ളു.

രാവിലെയും വൈകുന്നേരം ഓരോ മണിക്കൂര്‍ വീതം മാത്രം ചെലവഴിച്ചാല്‍ മതിയെന്നതാണ് കൂണ്‍ കൃഷിയുടെ നേട്ടമെന്ന് സുഷമ പറയുന്നു.കൃഷിയിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കും കൂണ്‍കൃഷിയോളം അനുയോജ്യമായ മറ്റൊരു മേഖലയില്ലെന്നാണ് സുഷമയുടെ പക്ഷം. പരിമിതമായ മുതല്‍മുടക്കില്‍ അടുക്കളയില്‍ നിന്ന് വളരെ അകലെയല്ലാതെ മികച്ച വരുമാനം നേടാമെന്നും സുഷമ തന്റെ അനുഭവ സാക്ഷ്യത്തിലൂടെ പറയുന്നു. പാലാ മുനിസിപ്പാലിറ്റിയിലെ കൃഷി ഭവന്റെയും ആത്മ സ്‌കൂളിന്റെയും സഹകരണവും പ്രോത്സാഹനവും സുഷ്മയ്ക്കു ലഭിക്കുന്നുണ്ട്. കൂണ്‍കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ സുഷമയുടെ കൂണ്‍ശാല കാണുവാന്‍ വീട്ടിലെത്താറുണ്ട്. ഇവര്‍ക്ക് കൂണ്‍കൃഷിയേക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും വിശദമാക്കാന്‍ ഈ വീട്ടമയ്ക്ക് യാതൊരു മടിയുമില്ല. ചെറിയ ചെലവില്‍ നല്ല വരുമാനം നേടാവുന്ന കൂണ്‍കൃഷി കുറച്ചു കൂടി വിപുലമാക്കാനുള്ള ശ്രമത്തിലാണ് സുഷമ. ഫോണ്‍: സുഷമ - 8281038191 
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=25126&r_id=u7eli&Itemid=292

Source :https://www.facebook.com/groups/krishiclub/permalink/1035121996503368/

No comments:

Post a Comment