ചീരവിത്ത് മണലില്‍ കലര്‍ത്തി വിതറിയാല്‍ ചെടികള്‍ തമ്മില്‍ വേണ്ടത്ര അകലമുണ്ടാകും.
വരണ്ട കാലാവസ്ഥയില്ലാത്തിടത്ത് മുരിങ്ങയുടെ ചുവട്ടില്‍ ചെറു ചൂടു വെള്ളം ഒഴിച്ചാല്‍ മുരിങ്ങ വേഗം കായ്ക്കും.
ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍ കുമിള്‍രോഗം കുറയും.
...

25 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ പാവല്‍, പടവലം പൂ കൊഴിച്ചില്‍ തടയാം.
പച്ചക്കറിച്ചെടികളിലെ ഇലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതി.
മത്തന്‍ കൊടി നീളുംവരെ കുറച്ചേ നനയ്ക്കാവൂ.
തുമ്പ കൊത്തിയരിഞ്ഞ് മുളകുചെടിക്കു ചുറ്റുമിട്ടാല്‍ കൂടുതല്‍ മുളക് ഉണ്ടാകും.
ചീര വിതയ്ക്കും മുമ്പ് ചാരം വിതറിയാല്‍ ഉറുമ്പ് ശല്യം കുറഞ്ഞുകിട്ടും.
പടവലങ്ങയുടെ അറ്റത്ത് കല്ല് കെട്ടിയിട്ടാല്‍ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.
അന്നന്ന് കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം ചെനപ്പുകള്‍ പൊട്ടും.
പച്ചക്കറി വിത്തുകള്‍ പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിരിച്ചാല്‍ പച്ചക്കറിച്ചെടിക്ക് കരുത്ത് കിട്ടും.
ചേമ്പ്, ചേന എന്നിവ നട്ട് രണ്ടാഴ്ച കഴിഞ്ഞ് പച്ചച്ചാണകവും, ചാരവും അടക്കി മണ്ണിട്ടാല്‍ കൂടുതല്‍ കിഴങ്ങ് ഉണ്ടാകും.
റോസിന്റെ കൊമ്പും ശിഖരങ്ങളും മുറിച്ചു നടുമ്പോള്‍ മുകളറ്റത്ത് അല്‍പം പച്ചച്ചാണകം വെച്ചാല്‍ ഉണക്കില്‍ നിന്ന് സംരക്ഷണം കിട്ടും.
പൂക്കള്‍ അറുത്തെടുക്കുമ്പോള്‍ അതിന്റെ തണ്ട് ചെരിച്ചുപിടിക്കണം.
പൂക്കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ നടുന്ന ഭാഗം അല്‍പം വിനാഗിരിയില്‍ മുക്കിയെടുത്താല്‍ വേഗം വേര് പിടിക്കും.
ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും.
പഴയ ലെതര്‍ വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നാല്‍ അത് പൂച്ചെടികള്‍ക്ക് ഉത്തമ വളംപോലെ ഉപകരിക്കും.
ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി എന്നിവ കളയാതെ പൂച്ചെടിക്ക് വളമായി പ്രയോജനപ്പെടുത്താം. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്.
റോസാപൂ ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും വെയിലത്ത് വെച്ചില്ലെങ്കില്‍ ആറു മാസത്തെ ആയുസ്സേ അതിനു കാണുകയുള്ളു.
ഇറച്ചി കഴുകിയ വെള്ളമൊഴിച്ചാല്‍ റോസാച്ചെടി തഴച്ചുവളരുമെന്നു മാത്രമല്ല അതില്‍നിന്ന് വലിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.
പൂച്ചെടികളിലെ ജലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം തളിക്കുന്നത് നന്നായിരിക്കും.
പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടിയില്‍ അല്‍പം കടുകുപൊടി വിതറിയ ശേഷം തണുത്ത വെള്ളം ഒഴിച്ചാല്‍ മതി.
മുട്ടത്തോട് പൊട്ടിച്ച് ചാരവും കലര്‍ത്തി ഉപയോഗിക്കുന്നത് റോസിന് നല്ലൊരു വളപ്രയോഗമാണ്. ചായച്ചണ്ടി റോസിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതും റോസ് തഴച്ചുവളരാന്‍ സഹായിക്കും.
Same from Krishibhoomi Blog as below
കായം വെളുത്തുള്ളി കാന്താരിമുളക് ഇവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിക്കുന്നത് പല പ്രാണികളുടെയും ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും....
പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം..
പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.
ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.
വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.
ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.
വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും
കടപ്പാട് : മാതൃഭൂമി
Source :www.facebook.com/groups/krishibhoomi

No comments:
Post a Comment