Sunday, February 15, 2015
Friday, February 13, 2015
ചിത്രകീടം LEAF MINER
ചിത്രകീടം LEAF MINER
-----------------------------------------
ഈച്ച, ശലഭം, വണ്ട് എന്നിവ പോലുള്ള ചില പ്രാണികളുടെ ലാര്‍വയെ ആണ് ചിത്രകീടം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്‍റെ പേര് തന്നെ നോക്കൂ. ചിത്രകീടം, അതായത് ചിത്രം വരയ്ക്കുന്ന കീടം. ഇലയില്‍ തലങ്ങും വിലങ്ങും കുഞ്ഞു കുട്ടികള്‍ കോറി വരക്കുന്നപോലെ വെളുത്ത വരകള്‍ മെനയുന്നു. ഇംഗ്ലീഷില്‍ LEAF MINER ലീഫ് മൈന ര്‍ . അതായത് ഇലയില്‍ മൈനുകള്‍ അല്ലെങ്കില്‍ ഖനികള്‍, തുരങ്കപാതകള്‍ പണിയുന്നവ ര്‍. ഒരു ഇലയെ കുറെ കനം കുറഞ്ഞ ഇലകള്‍ ചേര്‍ത്ത് ഒട്ടിച്ചു വെച്ചതായി കണക്കാക്കാം. ആ ഇലമടക്കുകള്‍ക്കിടയില്‍ കയറി ഇരുന്നാണ് ഈ ആശാന്‍റെ ചിത്രപണി.
ഇലകളെ കാണാന്‍ കണ്ണിനു അരോചകമാക്കുന്നതല്ലാതെ ചെടിയെ കൊല്ലാനോ മാരകമായി പരുക്കേല്പ്പിറക്കാനോ ഇവക്കാകില്ല. പക്ഷെ ഇവ പെരുകിയാല്‍ ചെടികള്ക്ക് കൂടുതല്‍ ഇലകള്‍ നഷ്ടപ്പെടും. ഇലയുടെ ആവശ്യത്തിനുവേണ്ടി വളര്ത്തു ന്ന ചീര, പാലക്, കാബ്ബേജു തുടങ്ങിയവയെ ഇത് ശരിക്കും ബാധിക്കും. മറ്റു ചെറിയ ചെടികളുടെ വളര്ച്ചയെയും കായ പിടിക്കുന്നതിനെയും ഇത് ചെറിയ രീതിയില്‍ ബാധിക്കും.
വണ്ട്, ഈച്ച, ശലഭം തുടങ്ങിയവയുടെ പെണ്ണീച്ചകള്‍ ഇലയില്‍ ദ്വാരം ഉണ്ടാക്കി അതിലോ ഇലയുടെ അടിവശത്തോ മുട്ടയിടുന്നു. ഈ മുട്ട രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വിരിയുമ്പോള്‍ ഉണ്ടാകുന്ന ലാര്‍വ ഇലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കി കടക്കുന്നു. രണ്ടു മൂന്നു ആഴ്ച ഇലയുടെ മടക്കുകള്ക്കി്ടയില്‍ അതിലെ ഹരിതകം രുചിയോടെ ശാപ്പിട്ട് തിന്നു മുന്നോട്ടു നീങ്ങുന്നു. ഹരിതകം തിന്നു കഴിയുമ്പോള്‍ തിന്നഭാഗം വെളുത്ത നിറമാകുന്നു. വീണ്ടും മുന്നോട്ടു നീങ്ങി അവിടെയുള്ള ഹരിതകം തിന്നുന്നു. അവിടെയും വെളുത്ത നിറമാകുന്നു. അങ്ങനെ അത് തിന്നുതിന്നു മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. അതിനനുസരിച്ച് വെളുത്ത ഒരു ചാല്, കലാകാരന്‍ ചിത്രം വരച്ചതുപോലെ, രൂപപ്പെടുന്നു. ഒപ്പം ആ കീടം വളരുന്നു, തടിക്കുന്നു, കൂടുതല്‍ സ്ഥലത്തെ പച്ചപ്പ് തിന്നുന്നു. അപ്പോള്‍ ആ വെളുത്ത വരയുടെ വണ്ണം കൂടുന്നു. ഓര്മിക്കുക, എപ്പോഴും അത് ആ വെളുത്ത വരയുടെ വീതി കൂടിയ അറ്റത്ത് ഉണ്ടാകും. അവിടെ ഒന്ന് ഞെക്കി കൊടുത്താല്‍ അതിന്‍റെ കഥ തീരും. അത്രയേ ഉള്ളൂ.
ഇലയുടെ അടിയില്‍ മുട്ടകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ കൈകൊണ്ട് തലോടി അതിനെ വീഴ്ത്തുക. ചിത്ര കീടം വരക്കുവാന്‍ തുടങ്ങിയാല്‍ രണ്ടു വിരലുകള്‍ കൊണ്ട് ആ വരയുടെ വണ്ണം കൂടിയ ഭാഗത്ത് ഞെക്കുക. അതോടെ അതിന്‍റെ പ്രശ്നം തീര്‍ന്നു. വളരെ അധികം ബാധിചിട്ടുണ്ടെങ്കില്‍ ആ ഇലകള്‍ പറിച്ചെടുത് ഞെരുടി നശിപ്പിക്കുക. അല്ലാതെ നാം പുറത്തു നിന്ന് എന്ത് തളിച്ചാലും അവനെ ഏശില്ല. ഇലയില്‍ തളിച്ചാല്‍ ഇല കുതിര്ന്നു ഇലക്കകത്തു കയറി പ്രവര്ത്തി്ക്കാന്‍ കഴിയുന്ന രാസ കീടനാശിനിക്ക് മാത്രമേ ഇതിനെ കൊല്ലാന്‍ കഴിയൂ. അപ്പോള്‍ ഇത് വരാതിരിക്കാനുള്ള വഴി മാത്രമേ ജൈവ രീതിയില്‍ പറ്റൂ. കാന്താരി, പുകയില, വെളുത്തുള്ളി കഷായങ്ങള്‍ തളിച്ചാല്‍ അതിന്‍റെ തീക്ഷ്ണമായ എരുവും വാസനയും കാരണം ഈ പ്രാണികള്‍ മുട്ടയിടാന്‍ വരില്ല. ചെടികള്‍ ആരോഗ്യത്തോടെ ഉണ്ടെങ്കില്‍ ഈ വക ശല്യം നേരിടാനുള്ള കരുത്ത് ചെടിക്കുണ്ടാകും. അതിനായി ജൈവവളം, ആവശ്യത്തിനു വെള്ളം നന എന്നിവ ഉറപ്പുവരുത്തുക. ആഴ്ചയിലൊരിക്കല്‍ ജൈവ കൊമ്പോസ്റ്റ് ഇട്ടുകൊടുക്കുക.
ചിത്രകീടത്തിന്‍റെ മുട്ട ദശ മാത്രമാണ് ഇലകളുടെ പുറത്തുണ്ടാവുക. പുഴുക്കള്‍ അകത്തു കയറിയാല്‍ ഇലക്കു അകത്തുവെച്ചുതന്നെ ലാര്‍വ യില്നിന്നു പ്യൂപ്പ അവസ്ഥയിലേക്ക് മാറും. കുറേദിവസം നില്ക്കുന്ന ഇലകളാണെങ്കില്‍ ഇലകളില്‍ നിന്നുതന്നെ അത് ശലഭമോ വണ്ടോ ആയി വിരിഞ്ഞ് മറ്റു ഇലകളിലേക്ക് മാറി മുട്ടയിടല്‍ തുടരും. നാലഞ്ചു തലമുറവരെ ഇങ്ങനെ അവിടം പെറ്റുപെരുകും. ഈ ജീവചക്രം തിരുത്താന്‍ കഴിഞ്ഞാല്‍ അവയുടെ വംശ വര്ധന പാടെ നില്ക്കും . അതിനു ഏറ്റവും നല്ലത് വേപ്പെണ്ണ തളിക്കലാണ്. വേപ്പെണ്ണ ചിത്രകീടത്തെ കൊല്ലില്ലെങ്കിലും അതിന്‍റെ ജീവചക്രത്തെ മാറ്റി മാറ്റിമറിക്കാനുള്ള കഴിവ് വേപ്പെണ്ണക്ക് ഉണ്ട്. ചിത്രകീടം വരാതിരിക്കാന്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ നേര്പ്പി ച്ച വേപ്പെണ്ണ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍) തളിക്കുക. ചിത്ര കീടം വന്നു പണി തുടങ്ങിയാല്‍ ആ ചിത്രപ്പണിയുടെ ഏറ്റവും വണ്ണം കൂടിയ അറ്റത്ത് വിരലുകള്‍ കൊണ്ട് (ഇലയുടെ മേലെയും താഴെയും ഓരോ വിരല്‍ വെച്ചു) ഞെക്കി കൊല്ലുക. അത് ചത്തു എന്നറിയാന്‍ പിറ്റേ ദിവസം നോക്കിയാല്‍ ആ ഞെക്കിയ ഭാഗം തവിട്ടു നിറമായി മാറിയതായി കാണാം, മൂന്നാം ദിവസത്തേക്ക് കറുത്തിട്ടും
Source:https://www.facebook.com/groups/krishiclub

Thursday, February 12, 2015
വാഴപോളയിലെ ഫൈബര്‍ നാരുകള്‍
വാഴപോളയിലെ ഫൈബര്‍ നാരുകള്‍
വിദേശ നാണ്യം നേടിത്തരുന്ന പല കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതിലേയും അസംസ്കൃത വസ്തുവായി ഉപയോഗിക്കാവുന്നതെങ്കിലും ആ മൂല്യ വര്‍ദ്ധിത ശ്ര...േണീയിലെ കച്ചവടം അത്രകണ്ട് പച്ച പിടിച്ചതായി കാണുന്നില്ല. ഇവ കൊണ്ടുണ്ടാക്കാവുന്ന വസ്ത്രങ്ങള്‍, കര്‍ട്ടണുകള്‍, ഏപ്രണുകള്‍, തകിടികള്‍, കാര്‍പെറ്റുകള്‍, പേഴ്സുകള്‍, ഹാന്‍ഡ് ബാഗുകള്‍,മാല, കമ്മല്‍, വള മുതലായവ, പ്രകൃതി ദത്തമായ വര്‍ണ്ണങ്ങളുമായി ചേര്‍ത്താല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡും വിലയുമുളളത് ആകും. അത് നിമ്മിക്കാനാവശ്യമായ സസ്യജന്യമായ ഫൈബറുകള്‍ക്ക് ഇപ്പോഴേ നല്ല സ്കോപ്പുണ്ടെങ്കിലും, നാം മലയാളികള്‍ക്ക് പണി ചെയ്യാനിഷ്ടമില്ലാത്തതു മാത്രമാകാം അതിനത്ര പ്രചാരം കിട്ടാതേ പോകുന്നത്. തികച്ചും സസ്യ ജന്യമായതിനാല്‍ വാഴനാര് പട്ടുനൂലിനേക്കാല്‍ വെല്ലുന്നതെന്ന് ഇക്കാലത്ത് പലരാലും പറയപ്പെടുന്നു.

ചില ക്ഷേത്രകലകളിലേ കിരീടങ്ങളിലും, കൃത്രിമ താടികളിലും മറ്റും പണ്ടേ വാഴനാരുകള്‍ ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മാല കെട്ടാനും വളരെക്കാലം മുന്‍പേ വാഴനാര് ഉപയോഗിച്ചു വരുന്നുണ്ട്.
നിലവില്‍, ചെറുകിട വ്യവസായികള്‍ പിന്തുടരുന്ന സാങ്കേതിക വിദ്യയില്‍ വാഴയുടെ പോളയോട് ചേര്‍ന്നുള്ള ഉണങ്ങിയ നാര്. വാഴപ്പോളകള്‍ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു.ഒന്നോ രണ്ടോ പുറം പോളകള്‍ നീക്കം ചെയ്ത് ബാക്കിയുള്ള പോളകള്‍ ഇളക്കി ഏകദേശം അര മീറ്റര്‍ നീളത്തില്‍ മുറിച്ച്; ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര് വേര്‍പെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ് ഇത്തരത്തില്‍ ചീകുന്നത്. ഇങ്ങനെ വേര്‍തിരിച്ച് എടുത്തിരിക്കുന്ന നാരുകള്‍ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു.
കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരില്‍ ഏകദേശം 25 ഗ്രാം മുതല്‍ 30 ഗ്രാം വരെ നിറം വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. നാര് നിറം ചേര്‍ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തില്‍ നിന്നും എടുത്ത്; നാര് മുങ്ങിക്കിടക്കാന്‍ പാകത്തില്‍ നിറം ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു രണ്ടു മണിക്കൂര്‍ ചൂടാക്കുന്നു. അതില്‍ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തില്‍ കഴുകി തണലത്ത് ഉണക്കാന്‍ ഇടുന്നു.
ചില പത്ര വാര്‍ത്തകള്‍ കാണൂ:-
തൃശ്ശൂര്‍: വാഴനാര് സംസ്കരണത്തിന് പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്റ്റ്റീസിലും നല്‍കപ്പെടുന്നുണ്ട്.താല്‍കാലിക ആവശ്യങ്ങളില്‍ കയറിനു പകരം വാഴനാരുപയോഗിക്കാറുണ്ട്.
തൂത്തുക്കുടി: പട്ടുനൂലിനോടു വാഴനാരു ചേര്‍ത്തപോലെ എന്നിനി പറയേണ്ടിവരില്ല. പട്ടുനൂല്‍പുഴുവില്‍ നിന്നും ലഭിക്കുന്ന പട്ടിനെ വെല്ലുന്ന നൂലു വാഴനാരില്‍ നിന്നും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തൂത്തുകുടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.മുരുഗന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. വാഴനൂല്‍പട്ടുകൊണ്ടുള്ള സാരിയും ഷര്‍ട്ടും മുണ്ടുമൊക്കെ അധികം വൈകാതെ വിപണിയിലെത്തും.
മുരുകന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനോടുവിലാണു വാഴനാരിനെ പട്ടുനൂലാക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. 2006ല്‍ വാഴത്തടയില്‍ നിന്നും നാരുകള്‍ വേര്‍പെടുത്തിയെടുക്കാനുള്ള യന്ത്രസംവിധാനം രൂപകല്‌പന ചെയ്‌തെടുത്തു. അതിനു മദ്രാസ് ഐ.ഐ.ടിയുടെ അവാര്‍ഡും ലഭിച്ചു. 2012ല്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം യന്ത്രത്തിനു പേറ്റന്റും ലഭിച്ചു.
പന്ത്രണ്ടായിരത്തിലധികം ഹെക്‌ടര്‍ സ്ഥലത്താണു തൂത്തുകുടിയില്‍ വാഴകൃഷി നടത്തുന്നത്. കുലവെട്ടിയശേഷം ഉപേക്ഷിക്കുന്ന വാഴത്തടകള്‍ എങ്ങനെയാണു പ്രയോജനപ്പെടുത്തുക എന്ന ചിന്തയില്‍ നിന്നാണു മുരുകന്റെ വാഴനൂല്‍പട്ട് എന്ന ആശയം ഉരുത്തിരിഞ്ഞത്. വര്‍ഷങ്ങളുടെ ഗവേഷണ-പഠനങ്ങള്‍ക്കൊടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുരുഗനു കഴിഞ്ഞു.
വാഴനാരുകള്‍ യന്ത്രമുപയോഗിച്ചു വേര്‍പെടുത്തിയശേഷം വിവിധ രാസപ്രക്രിയകളിലൂടെ അവയെ നൂലാക്കി മാറ്റുന്നു. യഥാര്‍ത്ഥ പട്ടിനോട് ഈടിലും ഉറപ്പിലും മൃദുലതയിലുമെല്ലാം കിടപിടിക്കുന്നതാണു വാഴനൂല്‍പട്ട്. ഇതൊരു മഹത്തായ കണ്ടുപിടിത്തമാണെന്നു ഡല്‍ഹി ഐ.ഐ.ടിയിലെ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി വകുപ്പു തലവന്‍ ഡോ.ദേവ് പുര തൂത്തുക്കുടി സന്ദര്‍ശനവേളയില്‍ പറഞ്ഞു. മുരുഗന്റെ പട്ടു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‌കുകയും ചെയ്‌തു അദ്ദേഹം.
ഡല്‍ഹിയിലെ ഡിപ്പാര്‍ട്ടുമെണ്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കുമെന്നു മുരുഗന്‍ പറഞ്ഞു. ഒരു വര്‍ഷം 60 ലക്ഷം വാഴത്തടകള്‍ ഉപയോഗപ്പെടുത്താന്‍ തന്റെ മെഷീനു കഴിയുമെന്നും ഒരു വാഴത്തടയില്‍ നിന്നുള്ള നാരുകൊണ്ടു രണ്ടു സാരികള്‍ നെയ്‌തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായതും പ്രകൃതിദത്ത ചായങ്ങള്‍ക്കു തികച്ചും ഇണങ്ങുന്നതുമായ ഈ പട്ടിനു വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുമെന്നാണു കരുതുന്നത്. മുന്‍ തമിഴ്‌നാടു മുഖ്യമന്ത്രി കരുണാനിധിക്കു മുരുഗന്‍ ഇത്തരത്തിലുള്ള ഷാളും കുപ്പായവും സമ്മാനിക്കുകയുണ്ടായി.
തിരുവനന്തപുരം: വ്യവസായികാടിസ്ഥാനത്തില്‍ വാഴനാര് ഉല്പാദിപ്പിക്കാന്‍ തിരുവനന്തപുരം നിസ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി)യും ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതായി പറയുന്നു
മഞ്ചേരി: മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹകരണത്തോടെ കാവനൂര്‍ പഞ്ചായത്തിലെ മാടാരുകുണ്ടില്‍ വാഴനാര് ഉല്‍പാദക കേന്ദ്രം ആരംഭിച്ചു. വാഴനാരിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുത്ത് ഫൈബര്‍ ആക്കി പരിവര്‍ത്തിപ്പിക്കുന്ന കേന്ദ്രമാണിത്. തൊപ്പി, പേഴ്‌സ്, ബാഗ്, ഫ്‌ളവര്‍വേയ്‌സ് തുടങ്ങിയ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഈ ഫൈബര്‍ ഉപയോഗിക്കുന്നു. സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി സംരംഭങ്ങളാണ് ജെ.എസ്.എസ്സിനു കീഴില്‍ നടത്തുന്നത്.
Source:https://www.facebook.com/groups/krishibhoomi/

Friday, February 6, 2015
ഒരു മരച്ചീനിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ്

കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലായിവരുന്ന 'സുമോവണ്ണി'ന്റെ കൃഷിരീതി ഇങ്ങനെയാണ്. നന്നായി കിളച്ചിളക്കിയ മണ്ണില്‍ ചാണകം, ചാരം, പച്ചിലകള്‍ എന്നിവ ചേര്‍ത്ത് അഞ്ചടി വീതിയും മൂന്നടി ഉയരവുമുള്ള കൂനകള്‍ ഉണ്ടാക്കുന്നു. കപ്പത്തടി അഞ്ചിഞ്ചു നീളത്തില്‍ മുറിച്ചെടുത്ത് കൂനയുടെ മുകളില്‍ എല്ലുപൊടി ചേര്‍ത്ത് നടുന്നു. ഇവ പൊട്ടിമുളയ്ക്കുന്ന തണ്ടുകളില്‍ മൂന്നടി ഉയരം വെക്കുമ്പോള്‍ ശക്തമായ ഒന്നു മാത്രം നിര്‍ത്തി ബാക്കിയുള്ളവ ഒടിച്ചു നീക്കും.
നാലു മാസത്തിനുശേഷം ചാണകപ്പൊടിയും കറിയുപ്പും ചേര്‍ത്ത് മണ്ണുകൂട്ടിക്കൊടുക്കുന്നതോടൊപ്പം കമ്പുകള്‍ നാട്ടി കപ്പച്ചെടികള്‍ കാറ്റില്‍ ഒടിയാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പത്താം മാസം മുതല്‍ വിളഞ്ഞു തുടങ്ങുന്ന സുമോവണ്‍ കപ്പ ശേഖരിച്ചു തുടങ്ങാം. ഒരു ചുവടു കപ്പയില്‍ നിന്ന് ആയിരം രൂപയുടെ ആദായം ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. സിദ്ധിഖ് തന്റെ കൊച്ചുതോട്ടത്തില്‍ മികച്ച മരച്ചീനികള്‍ കൃഷി ചെയ്യുന്നതോടൊപ്പം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താത്പര്യമുള്ള കര്‍ഷകര്‍ക്കെല്ലാം ഇവയുടെ തണ്ടുകള്‍ നല്‍കാനും ഇദ്ദേഹം ഒരുക്കമാണ്. കപ്പയ്ക്ക് ഇടവിളയായി കാച്ചില്‍, വാഴ, വെള്ളരി തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്ന സിദ്ധിഖിന് സഹായങ്ങളുമായി ഭാര്യ നൂര്‍ജഹാന്‍, മകള്‍ സന ഫാത്തിമ എന്നിവരുമുണ്ട്. ഫോണ്‍: 0480 2879684, മൊബൈല്‍: 9846236604
Source :http://www.mathrubhumi.com/agriculture/story-203758.html
ആട്ടിന്‍കുട്ടി പരിചരണം
ആട്ടിന്‍കുട്ടി പരിചരണം

ആടുകളെ വളര്‍ത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടിയാണല്ലോ. സ്ഥലപരിമിതി അനുസരിച്ച് ഇവയെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ട് (Extensive Production)... രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം. കൂടുകളില്‍ മാത്രമായും (Intensive) കൂട്ടിലും പുറത്തുമായും (Semi Intensive)മൂന്നുതരത്തില്‍ വളര്‍ത്താം. ആടുകളില്‍നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍കുട്ടികളുടെ പരിചരണം ശാസ്ത്രീയമാകണം.

(1) കുട്ടി ജനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ (Colostrum) കന്നിപ്പാല്‍ കുടിപ്പിക്കണം. 4-5 ദിവസം തുടരണം.
(2) തള്ള ആട് ചാവുകയോ, അസുഖമോ വന്നാല്‍ അതേ കാലയളവില്‍ പ്രസവിച്ച മറ്റ് ആടുകളുടെ പാല്‍ നല്‍കാം.
(3) ഇതും സാധിച്ചില്ലെങ്കില്‍ കൃത്രിമ കന്നിപ്പാല്‍ (Artificial Colostrum) ഉണ്ടാക്കി നല്‍കാം. നാലു തവണയായി ഇത് നല്‍കാം.
4. കന്നിപ്പാല്‍ കൊടുത്തുകഴിഞ്ഞാല്‍ അഞ്ചാം ദിവസംമുതല്‍ സാധാരണ ആട്ടിന്‍പാല്‍ ആറു കി.ഗ്രാം തൂക്കത്തിന് ഒരുലിറ്റര്‍ പാല്‍ എന്ന തോതില്‍ ദിവസം നാലു തവണ നല്‍കാം. 30 ദിവസംവരെ ഇതു തുടരണം.
5. പിന്നീട് എട്ട് കി.ഗ്രാം ഭാരത്തിന് ഒരുലിറ്റര്‍ എന്ന തോതില്‍ 30 ദിവസംവരെ നല്‍കണം.
6. മൂന്നുമാസമാകുമ്പോഴേക്കും 10-15 കി.ഗ്രാം ഭാരത്തിന് ഒരുലിറ്റര്‍ എന്ന അളവില്‍ ചുരുക്കാം.
7. രണ്ട് ആഴ്ചമുതല്‍ എളുപ്പത്തില്‍ ദഹിക്കുന്ന "കിഡ് സ്റ്റാര്‍ട്ടര്‍' (Kid Starter) തീറ്റ കുറേശ്ശെ നല്‍കാം. പച്ചപ്പുല്ലും ആവശ്യത്തിന് കൊടുക്കാം.
8. മൂന്നുമാസമാകുമ്പോഴേക്കും പാല്‍ മുഴുവനായും നിര്‍ത്താം.
9. പ്രസവിച്ചുകഴിഞ്ഞാല്‍ കുട്ടിയെ നന്നായി തുടച്ചുവൃത്തിയാക്കണം. പൊക്കിള്‍ക്കൊടിയില്‍ പോവിഡന്‍ അയഡിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നു പുരട്ടണം.
10. ആട്ടിന്‍കുട്ടികളെ ഒരുകാരണവശാലും മഴ നയ്ക്കരുത്. കൂടാതെ തണുപ്പ് അധികം ഏല്‍ക്കാതെയും നോക്കണം. കാരണം ആടുകള്‍ക്ക് ന്യുമോണിയ വരാന്‍ സാധ്യത കൂടുതലാണ്.
11. തറയില്‍നിന്ന് അല്‍പ്പം പൊക്കി (1-2 അടി) പ്ലാറ്റ്ഫോമില്‍ വേണം രാത്രിയില്‍ താമസിപ്പിക്കാന്‍.
12. പ്രസവിച്ച് മൂന്നാമത്തെ ആഴ്ച വിരമരുന്ന് നല്‍കണം. എല്ലാ മാസവും ഇത് തുടരണം. ചുരുങ്ങിയത് ആറുമാസംവരെ.
13. ആട്ടിന്‍ കാഷ്ഠം ഇടയ്ക്ക് മൃഗാശുപത്രിയില്‍ കൊണ്ടുപോയി ഏതുതരത്തിലുള്ള വിരയാണെന്നറിയാന്‍ പരിശോധിക്കണം.
14. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്നു നല്‍കണം.
മാതൃക കിഡ്സ്റ്റാര്‍ട്ടര്‍
കടലപ്പിണ്ണാക്ക് (കേക്ക്രൂപത്തില്‍ എണ്ണയില്ലാത്തത്)- 12 ഭാഗംമുതിര- 30 ഭാഗംഗോതമ്പ്/ചോളം- 30 ഭാഗംഅരിത്തവിട്/ഗോതമ്പ് തവിട്- 15 ഭാഗംഉണക്കിയ ഉപ്പില്ലാത്ത മത്സ്യം- 10 ഭാഗംധാതുലവണം- 1.5 ഭാഗംഉപ്പ്- 1.5 ഭാഗം വിറ്റമിന്‍ AB2D 25 ഗ്രാം/100 കി.ഗ്രാം മിക്സ്ചറില്‍
(ഡോ. എം ഗംഗാധരന്‍ നായര്‍@ദേശാഭിമാനിഡോട്ട്‌കോം)
Source: https://www.facebook.com/groups/krishibhoomi

Thursday, February 5, 2015
പാല്‍ക്കൂണുകള്‍ കൃഷി ചെയ്യാം

തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
കൃഷിരീതി
പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം.
പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ ഷെറി, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
എറണാകുളം റീജണല്‍ ഫാം ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ -9447185944
വെള്ളായണി കാര്‍ഷിക കോളേജ് -0471 2388042
Sources :http://www.mathrubhumi.com/agriculture/story-304925.html
Aquaponics with used bottles

ഹൈഡ്രോപോണിക്സ് .... ബോട്ടില്‍ കൊണ്ട് ഉണ്ടാക്കിയത്... ഇതില്‍ പമ്പ് വഴി നിറയ്ക്കുന്ന വെള്ളം തനിയെ ഡ്രെയിന്‍ ആകുകയും വീണ്ടും നിറയുകയും ചെയ്യും.. ആ പ്രവര്‍ത്തനം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും..

ഈ ചിത്രത്തില്‍ കാണുന്ന പോലെ പ്ലമ്പിങ്ങ് ചെയ്താല്‍ മുകളിലത്തെ എല്‍ബോയുടെ അത്രയും വെള്ളം നിറഞ്ഞാല്‍ അത ഒരു സൈഫണ്‍ പോലെ വര്‍ക്ക് ചെയ്യും അങ്ങിനെ ആ വെള്ളം തിരികെ ടാങ്കില്‍ എത്തും
Source:https://www.facebook.com/EdenAgriFarms
Wednesday, February 4, 2015
തക്കാളി വഴുതന ഗ്രഫ്റിംഗ്

തക്കാളിയും വഴുതനയും പച്ചമുളകും ഉള്‍പ്പെടുന്ന സൊളാനേസ്യ കുടുംബത്തിന്റെ പ്രധാന പ്രശ്‌നമാണ് വാട്ടരോഗം. വെള്ളം കുറഞ്ഞതാണ് വാടിയതിന് കാരണമെന്നു കരുതി തുടര്‍ച്ചയായി നനച്ചാലൊന്നും ഈ രോഗത്തില്‍നിന്ന് രക്ഷയില്ല.
പലപ്പോഴും നന്നായി കായ്ച്ചുകൊണ്ടിരിക്കുന്ന അവസരത്തിലായിരിക്കും ബാക്ടീരിയന്‍ വാട്ടം ഇവരെ കൂട്ടത്തോടെ ആക്രമിക്കുക.
വേരുകളിലെ ചെറിയ മുറിവുകളിലൂടെ റാസല്‍റ്റോണിയ എന്ന ബാക്ടീരിയ ചെടിക്കകത്ത് കയറുന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. അകത്ത് കയറിക്കൂടിയാല്‍ ഇത് പെട്ടെന്ന് പെരുകും. വെള്ളവും പോഷകമൂലകങ്ങളും മുകളിലെത്തിക്കുന്ന നാളികളില്‍ക്കയറി തടസ്സം സൃഷ്ടിക്കുകയാണ് റാസല്‍േറ്റാണിയയുടെ പ്രധാന വൃകൃതി. തടസ്സം രൂക്ഷമാകുന്നതിന്റെ അടയാളപ്പെടുത്തലാണ് വിളകളിലെ വാട്ടം.
മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള്‍ നമുക്ക് സുപരിചിതം. ഉത്പാദനവര്‍ധനയും വാട്ടരോഗത്തെ ചെറുക്കലും ഒത്തിണക്കാന്‍ പച്ചണികളിലെ ഗ്രാഫ്റ്റിങ്ങിലൂടെ സാധിക്കുമെന്ന് കേരള കാര്‍ഷികസര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ചിരിക്കുന്നു. കരുത്തുറ്റ വേരുപടലവും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങളാണ് മാതൃസസ്യമായി തിരഞ്ഞെടുക്കുക. തക്കാളിയും വഴുതനയും ഒട്ടിച്ചെടുക്കുന്നത് 'ചുണ്ട'യിലാണ്. വാട്ടരോഗത്തെയും നിമാവിരയെയും ചെറുക്കാന്‍ കഴിയുന്നതും ഉറച്ച വേരുപടലവും ചുണ്ടയുടെ മാതൃത്വത്തിന് ശക്തിയേകുന്നു.
അത്യുത്പാദനശേഷിയുള്ള സങ്കരയിനം തൈകളാണ് ചുണ്ടയില്‍ ഒട്ടിച്ചെടുക്കുന്നത്. ഇതിന് ചുണ്ടയെയും ഒട്ടിക്കാനുദ്ദേശിക്കുന്ന സങ്കരയിനം തക്കാളിയുടെയും തൈകള്‍ പ്രത്യേകം വിത്തുപാകി തയ്യാറാക്കണം. മുളയ്ക്കാന്‍ പ്രയാസമുള്ളതിനാല്‍ ചുണ്ടവിത്ത് ആദ്യം പാകാം. 20 ദിവസത്തിനുശേഷം സങ്കരയിനം തക്കാളിവിത്ത് പാകണം. അടുത്ത മൂന്നാഴ്ചകൊണ്ട് ചുണ്ടയും തക്കാളിയും 12 സെന്റിമീറ്റര്‍വരെ ഉയരം വെച്ച് ഒപ്പത്തിനൊപ്പമാകും. ഇനിയാണ് ഒട്ടിക്കല്‍.
ചുണ്ടത്തൈകളുടെ കടഭാഗം 5 സെന്റിമീറ്റര്‍ ഉയരത്തില്‍ നിര്‍ത്തി മേല്‍ഭാഗം മുറിച്ചുമാറ്റണം. സങ്കരയിനം തൈകള്‍ 'ഢ' ആകൃതിയില്‍ മൂര്‍ച്ചയുള്ള ബ്ലേയ്ഡ് ഉപയോഗിച്ച് മുറിക്കണം. ചുണ്ട ത്തൈകളുടെ മുറിച്ച ഭാഗത്ത് നെടുകെ നാലു സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടാക്കി അതില്‍ മുറിച്ചെടുത്ത സങ്കരയിനം തക്കാളിത്തൈ ഇറക്കിവെക്കുക.
തക്കാളിയും ചുണ്ടയും ചേര്‍ന്നിരിക്കാന്‍ അമര്‍ന്നുപോകാത്ത ക്ലിപ്പ് ഇടാം. ഇനി ഒരാഴ്ച മിസ്റ്റ് ചേമ്പറിലും അടുത്ത ഒരാഴ്ച പോളിഹൗസിലും വളര്‍ത്തി ക്ലിപ്പ് നീക്കം ചെയ്യണം. കരുത്തുറ്റ വേരുപടലത്തോടും വാട്ടരോഗ പ്രതിരോധശേഷിയോടും േചര്‍ന്ന അത്യുത്പാദനശേഷിയുള്ള തക്കാളിത്തൈ തയ്യാറായിക്കഴിഞ്ഞു.
പച്ചമുളകില്‍ നാടന്‍ മുളകിനങ്ങളെ മാതൃസസ്യമാക്കാം. പ്രത്യേക പരിചരണമില്ലെങ്കിലും കരുത്തോടെ വളരുന്ന ചുരയ്ക്കയാണ് വെള്ളരി വര്‍ഗ വിളകളായ തണ്ണിമത്തന്റെയും കയ്പയുടെയും കുമ്പളത്തിന്റെയും നല്ല അമ്മ.
നമുക്കാവശ്യമായ സങ്കരയിനം വിത്തുകള്‍ ലഭ്യമാക്കിയാല്‍ മണ്ണുത്തി കാര്‍ഷികഗവേഷണകേന്ദ്രത്തില്‍നിന്ന് പച്ചക്കറി ഒട്ടുതൈകള്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2370726
Source :http://www.mathrubhumi.com/agriculture/story-492863.html
ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ
ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ
ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്... വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും ഉറുമ്പുകളെ അകറ്റും
ഉറുമ്പുകളുള്ളിടത്ത് ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
ചെറുനാരങ്ങാനീര് വെള്ളത്തില്‍ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും
വൈറ്റ് വിനാഗിരി വെള്ളത്തില്‍ കലക്കി സ്പ്രേചെയ്യുക ഉറുമ്പ് ചാകും
സോപ്പ് വെള്ളം സ്പ്രേചെയ്യുക ഉറുമ്പ് ചാകും
മണ്ണെണ്ണ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുക ഉറുമ്പ് ചാകും

പഞ്ചഗവ്യം ഉണ്ടാകുന്ന വിധം
പഞ്ചഗവ്യം
പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം.
പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്;
...

ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്.ശരിയായ രീതിയിൽ ചേർത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും (പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.
ഒരു ലിറ്റർ പഞ്ചഗവ്യം നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
ചാണകം = 500ഗ്രാം
നെയ്യ് = 100ഗ്രാം(നെയ്യിന് പകരമായി 500ഗ്രാം ഉഴുന്ന് കുതിർത്ത് അരച്ച് ഉപയോഗിക്കാം)
ഗോമൂത്രം = 200മില്ലി ലിറ്റർ
പാൽ = 100മില്ലി ലിറ്റർ
തൈര് = 100മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. കലത്തിന്റെ വായ്ഭാഗം കോട്ടൺ തുണികൊണ്ട് കെട്ടി മൺകലം തണലത്തോ നിഴലുള്ള സ്ഥലത്തോ നനയാതെ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് 200 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം ഇടത്തോട്ടും വലത്തോട്ടും കമ്പ് ഉപയോഗിച്ച് ഇളക്കുക.16-ാം ദിവസം ഇതിലേക്ക് 100മില്ലി പാൽ,100മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി വയ്ക്കുക. 21 ദിവസം കൊണ്ട് പഞ്ചഗവ്യം തയ്യാറാവും.
ഉപയോഗം
ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാർഷിക രംഗത്ത മണ്ണ് പുനരുജ്ജീവിപ്പിക്കാനും,വിളകളുടെ വളർച്ച,വിളവ് ,ഉത്പന്നങ്ങളുടെ ഗുണമേന്മ,സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും രോഗപ്രതിരോധശേഷിക്കും ഇത് കാർഷിക രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിൽ അസറ്റോബാക്ടർ,ഫോസഫോബാക്ടീരിയ,ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും കാണപ്പെടുന്നു.
നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്ക് പഞ്ചഗവ്യം പത്ത് മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. നേർപ്പിച്ച പഞ്ചഗവ്യം നെല്ല് ഏക്കറൊന്നിന് 30 ലിറ്ററും തെങ്ങ് ഒന്നിന് ഒരു ലിറ്ററും വാഴ ഒന്നിന് 100 മില്ലി ലിറ്ററും എന്നതോതിലാണ് നൽകേണ്ടത്.

തക്കാളി prune ചെയ്യുന്ന വിധം

തക്കാളി prune ചെയ്യുന്ന വിധം
ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവന്ന വട്ടത്തില്‍ കാണ്ണുന്ന ചില്ലകള്‍ ആണ് sucker ഇവ ചെടിയുടെ തണ്ടിന്റെയും ചില്ലയുടെയും ഇടയി...ല്‍ വളരുന്ന ചില്ലകള്‍ ആണ് അവ ഒരിക്കലും കായ്കില്ല.ചെടിയുടെ ഊര്‍ജം പാഴാകുന്നു.അവ വെട്ടി കളയുക. ഇങ്ങനെ വെട്ടി കളയുന്ന തണ്ടുകള്‍ കുഴിച്ചിട്ടാല്‍ പുതിയ തക്കാളി ചെടികള്‍ ഉണ്ടാകാം.pruning തക്കാളിയില്‍ മാത്രമല്ല cucumber ,മുന്തിരി,മത്തങ്ങ തുടങ്ങിയവയിലും ചെയ്യാവുനതാണ്ണ്
prune ചെയ്യുനതിന്റ്റെ video കണ്ടു നോക്കു
https://www.youtube.com/watch?v=ekvuwwneUxs

മുളക്
മുളക്- ഇനങ്ങള്‍... ജ്വാലാമുഖി, ജ്വാലാസഖി, അനുഗ്രഹ, ഉജ്വല, അതുല്യ, സമൃദ്ധി(കാന്താരി) കൂടാതെ ഒട്ടേറെ വിപണി മൂല്യം ഉള്ളതും, ഫാന്‍സി സ്വഭാവം ഉള്ളതുമായ മുളകുകള്‍ ഇന്നുണ്ട്.
നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങള്‍ ഇവ നട്ടു പിടിപ്പിക്കാന്‍ ഉത്തമം.എങ്കിലും ഇപ്പോള്‍ എല്ലാ കാലത്തും ഗ്രോ ബാഗിലും മറ്റും നടാവുന്നതാണ്.
നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, ...
കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഗ്രോ ബാഗിലും ചട്ടികളിലും വളര്‍ത്താനായി മണ്ണും മണലും ചകിരിചോരും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ഒരു സ്പൂണ്‍ കുമ്മായം കൂടി ചേര്‍ക്കണം. സ്യോടോമോനാസ് തുടക്കം മുതല്‍ നല്കണം .

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.
രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍
(1)തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം
(2)ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ്
(3) കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ - വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം
മുളകിന്‍റെ വൈറസ് രോഗ ബാധ പടര്‍ത്തുന്ന വെള്ളീച്ച, ഇലപ്പെന്‍ എന്നിവയ്ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍, വെര്‍ട്ടിസീലിയം ലക്കാനി, ഗോമൂത്രം നെര്‍പ്പിച്ചത്, കുമ്മായം എന്നിവ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലകളുടെ മുകളിലും അടിയിലും വീഴത്തക്ക വിധം തളിക്കുക. കൂടുതല്‍ വായനയ്ക്കും അറിവിനും

മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം
മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം

ഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്തുകയാണ്.മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. പ്രത്യേകിച്ച് 'സിയാറ്റിന്‍' ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. ഘാനയിലും മറ്റും മുരിങ്ങയിലസത്ത് ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെയാണ്. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്...സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്‌പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക.
പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള്‍ ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക.
കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും.
പഞ്ചഗവ്യത്തോടൊപ്പം രണ്ട് ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിയുകയുണ്ടായി.
കടപ്പാട് :- മാതൃഭൂമി കാര്‍ഷികം

Monday, February 2, 2015
തക്കാളി ഉണക്കി പൊടിയാക്കാം....
തക്കാളി ഉണക്കി പൊടിയാക്കാം....
**************************************************
തക്കാളി വന്‍തോതില്‍ വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമാകുന്നുണ്ട്. ഉത്പന്നങ്ങളാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

തക്കാളി ഉണക്കി പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ആന്ധ്രയിലെ റെഡ്ഢിപ്പള്ളി കൃഷി വിജ്ഞാനകേന്ദ്രം രൂപം നല്‍കി. തക്കാളിപ്പഴം കഴുകി മസ്‌ലിന്‍ തുണിയുപയോഗിച്ച് തുടച്ച് 68 കഷ്ണങ്ങളായി കുറുകെ മുറിച്ച് തടിട്രേയിലോ ഷീറ്റിലോ നിരത്തിയിട്ട് വെയിലത്ത് നന്...നായി ഉണക്കുന്നു. ഇങ്ങനെ ഉണങ്ങിയ തക്കാളിക്കഷ്ണങ്ങളെ സുഷിരങ്ങളിട്ട കവറില്‍ നിറച്ച് സൂക്ഷിക്കുകയോ പൗഡറാക്കുകയോ ചെയ്യാം. ഒരു കിലോ തക്കാളി പൊടിയാക്കുമ്പോള്‍ 50 ഗ്രാമായി ചുരുങ്ങും. 100 ഗ്രാം തക്കാളിക്കുപകരം കറികളില്‍ 5 ഗ്രാം (ഒരു ടീസ്പൂണ്‍) തക്കാളി പൗഡര്‍ ചേര്‍ത്താല്‍ മതി.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തക്കാളി ജ്യൂസ്, കെച്ചപ്പ്, സോസ്, പേസ്റ്റ് എന്നിവയിലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. 0821 2514534 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. (റെഡ്ഢിപ്പള്ളി വിജ്ഞാനകേന്ദ്രം: 08554200418 09989623825).
മുന്തിരി കൃഷി
വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗു...ലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്‍പ്പിള്‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
നടുന്ന രീതി
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.
മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
പ്രുണിങ്ങ്
(ചെടികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതി ) മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ കൂടുതൽ കായഉണ്ടാകുകയോള്ളൂ
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം.
കവാത്തിന് (പ്രുണിങ്ങിനു ) ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും.
മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം
നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും .
വളം നെൽകൽ ,
കാൽകിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച് അതിന്റെ തെളി ആയ്ച്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന് പുറത്തിടണം . രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ എല്ലുപൊടിയും നല്‍കണം.രാസവളം നെല്കരുത് .
വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും , . ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ ബോര്‍ഡോമിശ്രിതമോ ഇലകളിൽ തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.
Source :https://www.facebook.com/groups/krishiclub/

ജി എസ് ബ്രാന്‍ഡഡ് കൂണുകള്‍; വീട്ടമ്മയുടെ കൃഷിപാഠം

ജി എസ് ബ്രാന്‍ഡഡ് കൂണുകള്‍; വീട്ടമ്മയുടെ കൃഷിപാഠം..
കൃഷിയിലൂടെ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കു മാതൃകയാകുകയാണ് പാലാ കരൂര്‍ പുത്തന്‍പുരയ്ക്കല്‍ സുഷമ എന്ന വീട്ടമ്മ. 12 വര്‍ഷം മുമ്പ് കോഴ കൃഷിഭവനില്‍ കൂണ്‍കൃഷിയേക്കുറിച്ച് ക്ലാസ് നടക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടു ക്ലാസില്‍ പങ്കെടുക്കാന്‍ പോയ സുഷമ വീട്ടിലെത്തി മറ്റൊന്നും ചിന്തിക്കാതെ നേരെ കൂണ്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു തുടര്‍ പരിശീലനം പൂര്‍ത്തിയാക്കിയ സുഷമ ഇന്നു കേരളത്തിലെ തന്നെ അറിയപ്പെടുന്ന കൂണ്‍ കര്‍ഷകയാണ്.
സുഷമയുടെ വീടിനോടു ചേര്‍ന്നുളള ചെറിയ ഷെഡിലും ടെറസിലും തയാറാക്കിയിരിക്കുന്ന കൂണ്‍ ശാലയില്‍ നിന്നും പ്രതിദിനം പത്തു കിലോ അടുത്ത് ഉത്പാദനം ഇപ്പോള്‍ നടക്കുന്നുണ്ട്. കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് സുഷമ മാതൃകൂണ്‍ വിത്തുകള്‍ സമ്പാദിക്കുന്നത്. ബാക്കിയുള്ള വിത്തുകള്‍ സ്വന്തമായി ഉത്പാദിപ്പിക്കും. ഫ്‌ളോറിഡ ചിപ്പിക്കൂണ്‍ ഇനത്തില്‍ പെട്ട കൂണുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
പ്ലാസ്റ്റിക് കൂടുകളില്‍ അറക്കപൊടി, കച്ചി എന്നിവ ഉപയോഗിച്ചാണ് കൂണ്‍ ബെഡുകള്‍ നിര്‍മിക്കുന്നത്. അറക്കപൊടിയും കച്ചിയും 36 മണിക്കൂര്‍ നേരം ബാവിസ്റ്റണ്‍, ഫോര്‍മാലിന്‍ എന്നീ കെമിക്കല്‍ ലായനി ഉപയോഗിച്ച് ശുദ്ധീകരിച്ചെടുക്കും. തുടര്‍ന്നു വെള്ളം തോര്‍ത്തിയെടുത്ത് വിവിധലെയറുകളായിട്ടാണ് ബഡുകള്‍ നിര്‍മിക്കുന്നത്. ഈ ബഡുകളില്‍ വിത്തുകള്‍ പാകുകയാണ് ചെയ്യുന്നത്. വെളിച്ചം അധികം കയറാത്ത രീതിയിലുള്ള മുറിയില്‍ കയറില്‍ കെട്ടി ബെഡുകള്‍ തൂക്കിയിടുകയാണ് ചെയ്യുന്നത്. വിത്തു പാകിയ ബഡുകളില്‍ കൂണ്‍ തന്തുക്കള്‍ വളര്‍ന്നു നിറയുന്നതോടെ കൂടുപൊട്ടിച്ച് ബെഡു പുറത്തെടുക്കുന്നു. കൂണ്‍ വളരുമ്പോള്‍ അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. രാവിലെയും വൈകുന്നേരവും ബെഡ് നനച്ചുകൊടുക്കണം. ടെറസിനു മുകളിലെ കൂണ്‍ ശാലയില്‍ മിസ്റ്റ് രീതിയില്‍ വെള്ളം ബെഡിലെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എലിയുടെയും പ്രാണിയുടെയും മറ്റു ീടങ്ങളുടെയും ശല്യം ഒഴിവാക്കേണ്ടതുണ്ട്. കമ്പിവലകൊണ്ടുള്ള തട്ടുണ്ടാക്കുകയും ഉപയോഗ ശൂന്യമായ സിഡികള്‍ ബെഡിന്റെ മുകളില്‍ സ്ഥാപിക്കുകയും ചെയ്താണ് സുഷമ കൂണ്‍ ബെഡുകളെ എലിയില്‍ നിന്നും സംരക്ഷിക്കുന്നത്. വിത്തുകള്‍ കൂണാവാന്‍ 20-25 ദിവസം വേണ്ടിവരും. ഒരു തടത്തില്‍ നിന്നും ഒരു കിലോ വരെ വിളവു ലഭിക്കാറുണ്ട്. മൂന്നു മാസത്തിനിടയില്‍ നാലു തവണയെങ്കിലും വിളവെടുക്കാം. കൂണ്‍ വിളെവുടുത്താല്‍ വിപണിയും എളുപ്പമാണ്. മീനച്ചില്‍ താലൂക്കിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി സ്റ്റാളുകളിലുമാണ് പ്രധാന വിപണ കേന്ദ്രങ്ങള്‍. കൂടാതെ വീടുകളിലെത്തി വാങ്ങുന്നവരും ഉണ്ട്. വിത്തു സ്വന്തമായി ഉണ്ടാക്കുന്നതു മുതല്‍ അതു പായ്ക്കറ്റിലാക്കി കടയിലെത്തിക്കുന്ന ജോലിക്ക് സഹായിയായി ഭര്‍ത്താവ് മോഹനനും സുഷമയ്‌ക്കൊപ്പമുണ്ട്. ജി.എസ്. മഷ്‌റൂം എന്ന പ്രത്യേക ബ്രാന്‍ഡ് പേരിലാണ് കൂണ്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. ഒരു കിലോയ്ക്ക് 300 രൂപയും 200 ഗ്രാമിനു 60 രൂപയുമാണ് വില. ഒരു ബെഡ് ഉണ്ടാക്കുവാന്‍ ഏകദേശം 40 രൂപ മാത്രമേ ചെലവാകാറുള്ളു.
രാവിലെയും വൈകുന്നേരം ഓരോ മണിക്കൂര്‍ വീതം മാത്രം ചെലവഴിച്ചാല്‍ മതിയെന്നതാണ് കൂണ്‍ കൃഷിയുടെ നേട്ടമെന്ന് സുഷമ പറയുന്നു.കൃഷിയിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കും കൂണ്‍കൃഷിയോളം അനുയോജ്യമായ മറ്റൊരു മേഖലയില്ലെന്നാണ് സുഷമയുടെ പക്ഷം. പരിമിതമായ മുതല്‍മുടക്കില്‍ അടുക്കളയില്‍ നിന്ന് വളരെ അകലെയല്ലാതെ മികച്ച വരുമാനം നേടാമെന്നും സുഷമ തന്റെ അനുഭവ സാക്ഷ്യത്തിലൂടെ പറയുന്നു. പാലാ മുനിസിപ്പാലിറ്റിയിലെ കൃഷി ഭവന്റെയും ആത്മ സ്‌കൂളിന്റെയും സഹകരണവും പ്രോത്സാഹനവും സുഷ്മയ്ക്കു ലഭിക്കുന്നുണ്ട്. കൂണ്‍കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ സുഷമയുടെ കൂണ്‍ശാല കാണുവാന്‍ വീട്ടിലെത്താറുണ്ട്. ഇവര്‍ക്ക് കൂണ്‍കൃഷിയേക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും വിശദമാക്കാന്‍ ഈ വീട്ടമയ്ക്ക് യാതൊരു മടിയുമില്ല. ചെറിയ ചെലവില്‍ നല്ല വരുമാനം നേടാവുന്ന കൂണ്‍കൃഷി കുറച്ചു കൂടി വിപുലമാക്കാനുള്ള ശ്രമത്തിലാണ് സുഷമ. ഫോണ്‍: സുഷമ - 8281038191
Source :https://www.facebook.com/groups/krishiclub/permalink/1035121996503368/
EM (Effective Micro-organisms)
EM (Effective Micro-organisms)

ജൈവകൃഷിമേഖലയില്‍ ഇന്ന് സുപരിചിതമായിക്കൊണ്ടിരിക്കുന്ന ഒരു നാമമാണ് ഇ. എം. (EM = Effective Micro-organisms). അതായത് ഫലപ്രദമായ ജീവാണു...ക്കള്‍. കൃഷിയില്‍ അനിവാര്യം വേണ്ടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍, കുമിളുകള്‍ എന്നീ സൂക്ഷ്മാണുക്കളുടെ സമീകൃതമായ ചേരുവയാണ് EM ലായനി. മണ്ണിലെ ജൈവപാഴ് വസ്തുക്കള്‍ കമ്പോസ്റ്റാക്കുന്നതുമുതല്‍ സസ്യങ്ങള്‍ക്ക് കരുത്തോടെ വളരാനും രോഗ-കീട പ്രതിരോധശേഷി കൈവരുത്താനുമുള്ള കഴിവ് ഇതിനുണ്ട്.
EM സ്റ്റോക്ക് ലായനി (EM -1) ഒരു ലിറ്ററിന് 300 രൂപയിലധികം ചെലവാക്കിയാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. EM -1 പിന്നെയും ഒരു കിലോ ശര്‍ക്കര ചേര്‍ത്ത 18 ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ചയോളം ചേര്‍ത്തുവെച്ച് EM-2 ആക്കിയശേഷം വേണം ഉപയോഗിക്കാന്‍. എന്നാല്‍ പല സൂക്ഷ്മാണുക്കളേയും കൃഷിയിടത്തില്‍ത്തന്നെ തയ്യാറാക്കുന്നപോലെ EM ലായനിയും നമുക്കുണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് വിവരിക്കാം.
വേണ്ട ചേരുവകള്‍ :
1. മത്തങ്ങ : 3 കിലോഗ്രാം
2. പാളയംകോടന്‍ പഴം : 3 കിലോഗ്രാം
3. പപ്പായ : 3 കിലോഗ്രാം
4. പഴകാത്ത ചെറുപയര്‍പൊടി : 500 ഗ്രാം
5. ഉപ്പ് ചേര്‍ക്കാത്ത ശര്‍ക്കര ( ഉണ്ട ശര്‍ക്കര / കരുപ്പട്ടി / Sugar Cane Jaggary ) : 3 കിലോഗ്രാം
6. പുതിയ നാടന്‍ കോഴിമുട്ട : 5 എണ്ണം
7. ക്ലോറിന്‍, ലവണങ്ങള്‍ എന്നിവ ചേരാത്ത ശുദ്ധജലം : 10 ലിറ്റര്‍
തയ്യാറാക്കേണ്ട വിധം :
1,2 & 3 ചേരുവകള്‍ നന്നായി മൂത്തുപഴുത്തതാവണം. 25 - 30 ലിറ്റര്‍ കൊള്ളാവുന്നതും വായുനിബദ്ധമായി അടച്ചുവെക്കാവുന്നതുമായ സംഭരണിയില്‍ എടുത്ത 10 ലിറ്റര്‍ വെള്ളത്തിലേക്ക് മത്തങ്ങയും പഴങ്ങളും കഴുകി വൃത്തിയാക്കി തൊലികളയാതെ നന്നായി അരിഞ്ഞുചേര്‍ത്തശേഷം ശര്‍ക്കരയും പൊടിച്ച് (ചൂടുവെള്ളത്തില്‍ ഗാഢമായി ലയിപ്പിച്ചുചേര്‍ത്ത് തണുപ്പിച്ചും ചേര്‍ക്കാം) കൂട്ടിച്ചേര്‍ക്കുക. അവസാനം മുട്ടകള്‍ പൊട്ടിച്ച് സാവധാനം മിശ്രിതത്തിനുമേലെ ഒഴിക്കുക. ഈ പാത്രം വായു കടക്കാതെ തണലില്‍ അടച്ചുവെക്കുക.
10 ദിവസങ്ങള്‍ക്കുശേഷം മൂടി തുറന്നുനോക്കുക. മിശ്രിതലായനിക്കുമുകളില്‍ കുമിള്‍പ്പാട രൂപപ്പെട്ടിട്ടില്ലെങ്കില്‍ അര സ്പൂണ്‍ യീസ്റ്റ് അലിയിച്ചുചേര്‍ക്കുക.
ഓരോ 10 ദിവസങ്ങളിലും മൂടി തുറന്ന് മിശ്രിതം നന്നായി വലത്തോട്ടും ഇടത്തോട്ടും ഇളക്കികൊടുക്കണം. ഇങ്ങനെ മുപ്പത് (30) ദിവസങ്ങള്‍ കഴിഞ്ഞ് അടുത്ത 15 ദിവസം, അതായത് നാല്‍പ്പത്തിയഞ്ചാം (45) ദിവസം ആകുന്നവരെ ദിവസവും ഇളക്കുക.
45 ദിവസങ്ങള്‍ക്കുശേഷം കിട്ടുന്ന ലായനി അരിച്ചെടുത്ത് 20 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയും സായന്തനങ്ങളില്‍ ചെടികള്‍ക്ക് സ്പ്രേ ചെയ്യുകയുമാവാം. കൃത്യതയോടെ തയ്യാറാക്കിയ ഈ ലായനി നേര്‍പ്പിക്കാതെ 3 മാസം വരെ വെളിച്ചം കടക്കാത്ത കുപ്പികളില്‍ സൂക്ഷിച്ചുവെക്കാവുന്നതുമാണ്.
(കടപ്പാട് : ഒരു വിദേശ ജേര്‍ണല്‍)

തക്കാളിയില്‍ Air Layering

തക്കാളിയുടെ തണ്ടില്‍ കുറച്ചു പോട്ട് മിക്സ്ചര്‍ ഇട്ട് കെട്ടി വെക്കണം. അതിനു ചുറ്റും പ്ലാസ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു വെച്ചാല്‍ അതില്‍ വേര് പിടിക്കും. താഴെ മുറിച്ചെടുത് നട്ടാല്‍ ഉടനെ പൂവിടും
നല്ല മൂത്ത കൊമ്പു വേണം ഇങ്ങനെ വേര് പിടിപ്പിച്ചു നടാന്‍
അടുക്കളമാലിന്യത്തില്‍ നിന്ന് പച്ചക്കറി കൃഷി

ഒരുസംഘം യുവ ശാസ്ത്രകാരന്‍മാരുടെ സംരംഭമായ ചേര്‍ത്തല കുത്തിയതോട്ടെ 'പെലിക്കന്‍ ബയോടെക് ആന്‍ഡ് കെമിക്കല്‍ ലാബ്' ഗവേഷണത്തിലൂടെ വികസിപ്പിച്ച 'പെല്‍റിച്ച് ഗാര്‍ഡന്‍ കിറ്റ്' എന്ന പ്രകൃതിദത്ത ഉത്പന്നമാണ് മാലിന്യ സംസ്‌കരണ മേഖലയിലും പച്ചക്കറി കൃഷിരംഗത്തും പ്രതീക്ഷ പകരുന്നത്. എറണാകുളത്തെ അന്ന മറിയ ഏജന്‍സീസാണ് ഇതിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ചകിരിച്ചോറും കരിമ്പിന്‍ ചണ്ടിയും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത പദാര്‍ത്ഥങ്ങള്‍ മാത്രമടങ്ങിയ പെല്‍റിച്ച് പ്ലാന്റിങ് മീഡിയ ആണ് ഇതിന്റെ അടിസ്ഥാന ഘടകം. ഒരുഗ്രാം പദാര്‍ത്ഥത്തില്‍ രണ്ടുലക്ഷത്തോളം സൂക്ഷ്മാണുക്കള്‍ ഉണ്ട്. മാലിന്യങ്ങളിലെ ജലാംശം ആഗിരണം ചെയ്യാനും ദുര്‍ഗന്ധം ഒഴിവാക്കാനും ഇതിന് കഴിയുമെന്ന് ലാബിന്റെ മാനേജിങ് ഡയറക്ടറായ ഡോ. സി.എന്‍. മനോജ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ബയോ ടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെയാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ചെടിച്ചട്ടിയിലോ ഓയില്‍ ബാരലിലോ ഇത് ഒന്നരയിഞ്ച് കനത്തില്‍ നിരത്തി അതിന്മേല്‍ അതത് ദിവസത്തെ അടുക്കള മാലിന്യം നിക്ഷേപിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ നിക്ഷേപിക്കരുത്. എട്ട് ദിവസത്തിനകം മാലിന്യം പോഷകഗുണമുള്ള വളമായി മാറും. എല്ല്, മുള്ള്, മുട്ടത്തോട് എന്നിവ സംസ്‌കരിക്കപ്പെടാന്‍ 40 ദിവസം വരെ വേണ്ടിവരും. മാലിന്യത്തിന്റെ മുകളില്‍ പെല്‍റിച്ച് ഇടണം. ദിവസവും ഇത് തുടരണം. ചെടിച്ചട്ടി നിറഞ്ഞ് മാലിന്യം പൂര്‍ണമായി സംസ്‌കരിക്കപ്പെട്ടാല്‍ കൃഷി തുടങ്ങാം. മാലിന്യ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന ജൈവ വളം മറ്റു കൃഷികള്‍ക്കും ഉപയോഗിക്കാം. ദുര്‍ഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാമെന്നും ജൈവ മാലിന്യങ്ങള്‍ ഏറെയുള്ള ഹോട്ടലുകളിലും മറ്റും ഇതിന് ഏറെ സാധ്യതകള്‍ ഉണ്ടെന്നും അന്ന മറിയ ഏജന്‍സീസിന്റെ മാനേജിങ് പാര്‍ട്ട്ണര്‍ ഫ്രാന്‍സിസ് മുക്കണ്ണിക്കലും പാര്‍ട്ണര്‍ ഏണസ്റ്റ് ജൂഡും അവകാശപ്പെടുന്നു.
ഫ്രാന്‍സിസ്, അടുക്കളയില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് വാഴയും ഏണസ്റ്റ് ചീരയും കൃഷി ചെയ്ത് പരീക്ഷണം വിജയകരമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ ഉത്പന്നത്തിന് കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പര്‍ച്ചെയ്‌സ് എന്‍ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റും ഇന്‍ഡോ സെര്‍ട്ടിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പറഞ്ഞു.
ചില ഹോട്ടലുകള്‍ ഈ രീതിയിലുള്ള മാലിന്യ സംസ്‌കരണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും ഗ്ലാസ്സ്, പ്ലാസ്റ്റിക്, സംസ്‌കരിക്കാന്‍ പറ്റാത്ത മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി പൊതുകേന്ദ്രത്തില്‍ എത്തിച്ചു നല്‍കിയാല്‍ എടുക്കുമെന്ന് ഇവര്‍ പറഞ്ഞു. ജൈവിക രീതിയിലുള്ള മാലിന്യ സംസ്‌കരണം പ്രചരിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ശാഖകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി പാര്‍ട്ണര്‍മാര്‍ പറഞ്ഞു. അഞ്ച് പായ്ക്കറ്റ് പെല്‍റിച്ച് മീഡിയ, അഞ്ച് ചെടിച്ചട്ടി, മറ്റ്‌പോഷകങ്ങള്‍ ലഭിക്കുന്നതിനുള്ള ജൈവ വളം, ജൈവ കീടനാശിനി, വിത്തുകള്‍, വളര്‍ച്ച വേഗത്തിലാക്കാനുള്ള ബയോ ബൂസ്റ്റ് തുടങ്ങിയവ അടങ്ങിയ പായ്ക്കറ്റിന് 980 രൂപയാണ് വില. ഫോണ്‍:ഫ്രാന്‍സിസ് മുക്കണ്ണിക്കല്‍ -9446400181,ഡോ. മനോജ് -9447365542
Source:http://www.mathrubhumi.com/agriculture/story-243312.html
വേങ്ങേരിയുടെ സ്വന്തം പാമ്പ് വഴുതിന

വടകരയില്‍ നിന്ന് വിത്ത് കൊണ്ടുവന്ന് കൃഷിചെയ്ത നിറവിലെ അംഗം ഗീതാ ദേവദാസിന്റെ കൃഷിയിടത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ച് വിത്ത് ശേഖരിച്ചിരുന്നു. 49 സെ.മീറ്റര്‍ വരെ നീളംവരുന്ന കായകളുള്ളതിനാല്‍ പാമ്പ് വഴുതിന (സ്‌നേക്ക് ബ്രിന്‍ജാള്‍) വിഭാഗത്തില്‍പെടുത്താമെന്ന് ഇതിനെ വിശദമായ പഠനത്തിന് വിധേയമാക്കിയ വെള്ളായനി കോളേജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചറിലെ ഡോ. പി. ഇന്ദിര പറയുന്നു.
ശരാശരി നീളം 44 സെ.മീറ്ററും വണ്ണം 12.5 സെ.മീറ്ററുമുള്ള കായകളില്‍നിന്ന് അഞ്ച് ഗ്രാം വരെ വിത്തും ലഭിക്കും. കടുംവയലറ്റ് നിറമുള്ള ഇതിന് ചവര്‍പ്പുരസം കുറവാണെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. താരതമ്യേന ഉയരക്കൂടുതലുള്ള ചെടിയെങ്കിലും മൂന്നുവര്‍ഷംവരെ വിളവെടുപ്പ് സാധ്യമാകുന്നതിനാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഉചിതമാണ്. ഒരു സീസണില്‍ മാത്രം ചെടിയൊന്നിന് ശരാശരി 1.75 കി.ഗ്രാം ഉത്പാദനം ഉണ്ടാകും.
മെയ് മാസത്തില്‍ വിത്തുകള്‍ പാകി ജൂണ്‍ മാസത്തില്‍ തൈകള്‍ പറിച്ചുനടാം. ചാണകമോ മണ്ണിര കമ്പോസ്റ്റോ വളമായി ചേര്‍ത്തുകൊടുക്കാം. എല്ലുപൊടി, കുറഞ്ഞ അളവില്‍ ചാരം എന്നിവയും ഉചിതമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും വര്‍ഷങ്ങളായി നിറവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് പറയുന്നു. (ഫോണ്‍: 9447276177).
Source:http://www.mathrubhumi.com/agriculture/story-421557.html
വീട്ടാവശ്യത്തിന് കുറ്റിക്കുരുമുളക്

സപ്തംബര്‍ മുതല്‍ ജനവരി വരെയുള്ള കാലമാണ് തൈകള്‍ മുളപ്പിക്കാന്‍ യോജിച്ചത്. നന്നായി കായ്ഫലം തരുന്ന കുരുമുളക് ചെടിയുടെ പാര്‍ശ്വഭാഗത്തേക്ക് വളരുന്ന ശാഖകള്‍ 4-5 മുളകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് പോളിത്തീന്‍ സഞ്ചികളില്‍ നിറച്ച പോര്‍ട്ടിങ് മിശ്രിതത്തില്‍ രണ്ട് - മൂന്ന് മുട്ട് മണ്ണില്‍ താഴുംവിധത്തില്‍ നടാം. തണ്ടുചീയ്യല്‍ രോഗം നിയന്ത്രിക്കുന്നതിന് ട്രൈകോഡെര്‍മ ഒരു ഗ്രാം എന്ന തോതിലും മൈക്കോസൈ 100 സി.സി. ക്രമത്തിലും പോര്‍ട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കണം. പാര്‍ശ്വശാഖകള്‍ മുറിച്ചെടുത്തശേഷം 1000 പി.പി.എം. ഇന്‍ഡോര്‍ ബ്യൂട്ടിക്ക് ആസിഡ് ലായനിയില്‍ 45 സെക്കന്‍ഡ് മുക്കിയ ശേഷമാണ് പോളിത്തീന്‍ സഞ്ചികളില്‍ നടേണ്ടത്.
ഒരു സഞ്ചിയില്‍ മൂന്നോ, നാലോ തണ്ടുകള്‍ നടാം. കുറച്ചുമാത്രം തൈകള്‍ ഉണ്ടാക്കുമ്പോള്‍ ഐ.ബി.എ. ലായനിക്ക് പകരം സെറാഡിക്‌സ് ബി.2 എന്ന വേര് ഹോര്‍മോണ്‍ ഉപയോഗിക്കാവുന്നതാണ്. നടുമ്പോള്‍ ഒന്നോ രണ്ടോ ഇലകള്‍ തണ്ടില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ആവശ്യാനുസരണം തണല്‍ നല്‍കുകയും നനയ്ക്കുകയും വേണം.
വര്‍ഷകാലം ആരംഭിക്കുന്നതോടെ മണ്‍ചട്ടികളിലേക്കോ, സിമന്റ് ചട്ടികളിലേക്കോ, മണ്ണിലേക്കോ, മാറ്റി നടാം. ചട്ടികളിലാണ് നടുന്നതെങ്കില്‍ 1:1:1 എന്ന അനുപാതത്തില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ ഇവ ചേര്‍ന്ന പോര്‍ട്ടിങ് മിശ്രിതം കൊണ്ട് ചട്ടി നിറയ്ക്കണം. തൈ ചീയല്‍ രോഗത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് തണല്‍ വേണം. വെള്ളവും മൂന്ന് മാസത്തിലൊരിക്കല്‍ 50 ഗ്രാം മണ്ണിരകമ്പോസ്റ്റോ 100 ഗ്രാം ചാണകപൊടിയോ 15 ഗ്രാം കടലപ്പിണ്ണാക്കോ, 35 ഗ്രാം വേപ്പിന്‍പിണ്ണാക്കോ നല്‍കണം. ഇതിനോടൊപ്പം 10-4-14 രാസവളമിശ്രിതം 30 ഗ്രാം ക്രമത്തില്‍ ചെടി ഒന്നിന് നല്‍കണം.
താണുകിടക്കുന്ന തലകള്‍ മുറിച്ചുമാറ്റണം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചട്ടിമാറ്റി നിറയ്ക്കുന്നത് നല്ലതാണ്. ശരിയായ രീതിയിലുള്ള പരിചരണമുറകള്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍ ഒന്നാംവര്‍ഷം മുതല്‍ കായ്പ് തുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ ഒരു കി.ഗ്രാം ഉണക്ക ക്കുരുമുളക് ലഭിക്കും. ചട്ടികളില്‍ വളര്‍ത്തുന്ന ഇത്തരം ചെടികള്‍ക്ക് രോഗങ്ങളും കീടങ്ങളും പൊതുവേ കുറവാണ്
Source :http://www.mathrubhumi.com/agriculture/story-417842.html
തെങ്ങോല കമ്പോസ്റ്റ് മികച്ച ജൈവവളം

ഉത്പാദന വര്‍ധനയ്ക്ക് ഏത് വിളയ്ക്കും അത്യാവശ്യമായ മൂലകമാണ് പൊട്ടാസ്യം. ഏറ്റവും കൂടുതല്‍ പൊട്ടാഷ് അടങ്ങിയിട്ടുള്ള ജൈവവളമാണ് തെങ്ങോല കമ്പോസ്റ്റ് എന്നത് വിസ്മരിച്ചുകൊണ്ട് ഓല എവിടെയെങ്കിലും കൊണ്ട് തട്ടുക എന്നതാണ് ഇന്നത്തെ രീതി.
തെങ്ങോല കമ്പോസ്റ്റാക്കുക എന്നത് ശ്രമകരമായ പണിയല്ല. നമ്മുടെ പറമ്പിലുള്ള ഏറ്റവും തണലുള്ള സ്ഥലത്ത് ഇതിനായി കുഴി ഉണ്ടാക്കാം. നീളവും വീതിയും സൗകര്യമനുസരിച്ചാകാം. ആഴം ഒരു മീറ്ററില്‍ കൂടരുത്. കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിക്കണം. ഉണങ്ങിയ ഓലമടലാണ് ഏറ്റവും അടിയില്‍ നിരത്തേണ്ടത്. അരയടി കനത്തില്‍ നിരത്തിയ ഓലകള്‍ക്ക് മുകളില്‍ വാഴത്തടയോ ശീമക്കൊന്നയോ കളകളോ ഒരടുക്ക് ചേര്‍ക്കാം. ഇതിനു മുകളിലായി മേല്‍മണ്ണ് തൂകി ക്കൊടുക്കണം. മേമ്പൊടിക്ക് ചാണകവുമാകാം. കുഴി നിറയുന്നതുവരെ ഇതേ രീതി തുടരണം. ദിവസവും നേരിയ നന അത്യാവശ്യം. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് നനയ്ക്കുന്നത് നല്ലതാണ്.
ചാണകമില്ലെന്ന് കരുതി കമ്പോസ്റ്റില്‍നിന്ന് പിന്മാറേണ്ട കാര്യമില്ല. നമുക്ക് തന്നെ തയ്യാറാക്കാവുന്ന ഇ.എം. ലായനികൊണ്ട് പ്രശ്‌നം പരിഹരിക്കാം. ലാക്ടിക് ആസിഡ് ബാക്ടീരിയ, യീസ്റ്റ്, ഫോട്ടോ ട്രോപിക് ബാക്ടീരിയ തുടങ്ങി ധാരാളം ഉപകാരികളായ സൂക്ഷ്മാണുക്കളുടെ കൂട്ടുകക്ഷിയാണ് ഇ.എം. ഇത് തയ്യാറാക്കാനായി 300 ഗ്രാം വീതം മത്തന്‍, പപ്പായ, മൈസൂര്‍ പഴം എന്നിവ നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 100 ഗ്രാം വന്‍പയര്‍ മുളപ്പിച്ച് അരച്ച്‌ചേര്‍ക്കണം. ഇനി ഒരു കോഴിമുട്ട കൂടി അടിച്ചുചേര്‍ക്കണം. ഒന്നരമാസം അടച്ചു സൂക്ഷിച്ച് തയ്യാറാക്കുന്ന ഇ.എം. ലായനി 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നാലഞ്ചു ദിവസത്തിലൊരിക്കല്‍ കമ്പോസ്റ്റ് നനച്ച് കൊടുക്കാം. കമ്പോസ്റ്റിങ് പ്രക്രിയ ത്വരപ്പെടുത്താന്‍ ഇ.എം. ലായനിക്ക് പ്രത്യേക കഴിവുണ്ട്.
കുഴി നിറഞ്ഞാല്‍ മേല്‍മണ്ണിട്ട് മൂടണം. മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാന്‍ പന്തലിടുന്നത് ഉചിതം. കുഴിയുടെ നാലു ഭാഗത്തും മണ്‍തിട്ടയൊരുക്കിയാല്‍ മഴവെള്ളം കുത്തിയൊലിച്ച് കുഴിയില്‍ പതിക്കില്ല. ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കില്‍ നാല് മാസംകൊണ്ട് തെങ്ങോലകമ്പോസ്റ്റ് തയ്യാറാകും. രണ്ട് കുഴികള്‍ എടുക്കുകയാണെങ്കില്‍ ഒന്ന് കമ്പോസ്റ്റിന് വഴിമാറുമ്പോള്‍ അടുത്തതില്‍ പ്രക്രിയ തുടരാം.
നേരത്തേ വിവരിച്ച കമ്പോസ്റ്റിന് കാലതാമസമുണ്ടെന്ന് തോന്നുന്നെങ്കില്‍ മണ്ണിരയുടെ സഹായം തേടാം.
ടാങ്കോ കുഴിയോ എടുത്ത് മുക്കാല്‍ ഭാഗം ഓലയും ജൈവവസ്തുക്കളും നിറയ്ക്കണം. നനച്ചുവെച്ചാല്‍ ഒരു മാസത്തിനകം ഓല അഴുകിത്തുടങ്ങും. ഇനി മണ്ണിരയുടെ ഊഴമാണ്. ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട മണ്ണിരയായ യൂഡ്രിലസ് യുജിനിയേ ആണ് തെങ്ങോല കമ്പോസ്റ്റാക്കാന്‍ ഉത്തമം. ഈര്‍ക്കില്‍ വരെ പൊടിക്കാന്‍ യൂഡ്രിലസിന് കഴിയും.
കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍നിന്നും യുഡ്രിലസ് വില്പന നടത്തുന്നുണ്ട്. വെറും രണ്ട് മാസംകൊണ്ട് ചായപ്പൊടി രൂപത്തിലുള്ള മണ്ണിര കമ്പോസ്റ്റ് തയ്യാറാകും. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരം കൃഷിഭവനുകളില്‍നിന്നും മണ്ണിര കമ്പോസ്റ്റ് ടാങ്കിന് സബ്‌സിഡി നല്‍കിവരുന്നുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: 04994232894.)
Source:http://www.mathrubhumi.com/agriculture/story-512504.html
താരമായി അലവിയുടെ കുറ്റിക്കുരുമുളക്

കല്പറ്റ: സ്വദേശത്തു മാത്രമല്ല, വിദേശത്തും മാട്ടില്‍ അലവിയുടെ കുറ്റിക്കുരുമുളക് താരമാകുന്നു. കുഞ്ഞന്‍ കുരുമുളകിന് വലിപ്പം കുറവാണെങ്കിലും എരിവില്‍ മുമ്പനാണ് അലവിയുടെ സ്വന്തം കുഞ്ഞന്‍ കുരുമുളക്.
ബാല്‍ക്കണിയിലും ടെറസ്സിലും വീട്ടുമുറ്റത്തും വേണമെങ്കില്‍ വീടിനകത്തും യഥേഷ്ടം വളര്‍ത്താം. വയനാട് പുഷ്പമേളയില്‍ പന്നിയൂര്‍, കരിമുണ്ട, കൊറ്റനാടന്‍ ഇനങ്ങളും പൂപ്പൊലിയില്‍ പൊന്‍മണി ഇനവും അലവി പ്രദര്‍ശിപ്പിച്ചിരുന്നു.
പെപ്പര്‍ കൊളബ്രീനം എന്ന ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്താണ് കുറ്റിക്കുരുമുളക് തയ്യാറാക്കുന്നത്. അത്യത്പാദനശേഷിയുള്ള വള്ളിയില്‍ നിന്ന് കന്നിത്തല എടുത്ത് അത് വേരുപിടിപ്പിക്കണം. ഒരു വര്‍ഷം പ്രായമായ തത്തപ്പച്ച നിറമുള്ള തല വേണം ഉപയോഗിക്കാന്‍. തെറാഡിക്‌സ്-ബി റൂട്ട് ഹോര്‍മോണാണ് വേരുപിടിപ്പിക്കാന്‍ പ്രയോഗിക്കുന്നത് ഹോര്‍മോണില്‍ മുക്കിയ വള്ളി കൂടയില്‍ വെച്ച് 60 ദിവസം വേരുപിടിപ്പിക്കും. പിന്നീട് ചട്ടിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അലവി സ്വന്തമായി പരീക്ഷിച്ചതാണ് ഈ വിദ്യ. ഇത് കുരുമുളകിനെ ബാധിക്കുന്ന വിവിധ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു.
രാസവളത്തിലും ജൈവവളത്തിലും വളരുന്ന കുറ്റിക്കുരുമുളകില്‍ വര്‍ഷം മുഴുവനും വിളവുണ്ടാകും. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അലവി പറയുന്നു. അഞ്ചര മാസത്തിനുള്ളില്‍ വിളവു ലഭിക്കും. ഒരു ചെടിയില്‍ നിന്ന് ഒരു കിലോ കുരുമുളകുണ്ടാകും.
റബ്ബറിന്റെയും തെങ്ങിന്റെയും ഇടവിളയായും കുറ്റിക്കുരുമുളക് വളര്‍ത്താം. ജില്ലയില്‍ നൂറ്്കണക്കിന് പേര്‍ അലവിയില്‍ നിന്ന് പരിശീലനം നേടി. നാട്ടില്‍ നിന്നു മാത്രമല്ല യു. കെ., കാനഡ എന്നിവിടങ്ങളിലുള്ളവരും കുറ്റിക്കുരുമുളക് ഉത്പാദിപ്പിക്കാനുള്ള വിദ്യ പഠിക്കാനെത്തി. അലവിയുടെ ഫോണ്‍: 9645339156
Source:http://www.mathrubhumi.com/agriculture/story-519642.html
ശുചിത്വമുള്ള കൃഷി
ഈ കൃഷിയിടത്തില്‍ മാലിന്യമെല്ലാം ശേഖരിച്ച് വളമാക്കുന്നു.
വെള്ളവും വളവും വളരെക്കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. ഹൈടെക് രീതി പിന്തുടരുന്ന രജനി
ജയദേവിന്റെ കൃഷി വിശേഷങ്ങള്‍

കൃഷിയിലും ശുചിത്വം വേണം. കൃഷിയിടവും ശുദ്ധമാക്കി വെക്കണം.
അങ്ങനെ കൃഷിചെയ്ത കര്‍ഷകയ്ക്ക് ഇത്തവണ ശുചിത്വമിഷന്റെ അവാര്‍ഡും
കിട്ടി.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ പാറേക്കാട്ട് ഫാം നടത്തുന്ന രജനി ജയദേവാണ് ഇത്തരം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്. 16 വര്‍ഷം കെല്‍ട്രോണിലെ ഇലക്‌ട്രോണിക് എന്‍ജിനീയറായും 10 വര്‍ഷം വിദേശത്തും ജോലിചെയ്ത രജനിയിപ്പോള്‍ മുഴുവന്‍സമയ കര്‍ഷകയായിരിക്കുന്നു.
വീട്ടില്‍ അമ്മ തനിച്ചായപ്പോള്‍ ജോലി മതിയാക്കി വിദേശത്തുനിന്ന് തിരിച്ചെത്തി പതുക്കെ കൃഷിയിലേക്ക് തിരിഞ്ഞതാണ്. അഞ്ചുവര്‍ഷംകൊണ്ട് പ്രമുഖ കര്‍ഷകരുടെ ഗണത്തില്‍ കൃഷിവകുപ്പ് രജനി ജയദേവിനെയും ഉള്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. കൃഷിയുമായി യാതൊരു മുന്‍പരിചയവുമില്ലാതെ കുടുംബത്തിനുണ്ടായിരുന്ന അഞ്ച് ഏക്കര്‍ ഭൂമിയിലാണ് രജനിയുടെ കൃഷി പരീക്ഷണങ്ങള്‍.
ഇന്റര്‍നെറ്റ്‌വഴി പുതിയ കൃഷിരീതിയില്‍ ആകൃഷ്ടയായി. കൃഷിവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ഓപ്പണ്‍ പ്രസിഷന്‍ എന്ന സങ്കേതമാണ് കൃഷിയില്‍ തുടരാന്‍ ധൈര്യം നല്‍കിയത്. തുടര്‍ന്ന് പോളിഹൗസും മഴമറ കൃഷിയും ആരംഭിച്ചു. അഞ്ച് ഏക്കറില്‍ ഇപ്പോള്‍ ഇല്ലാത്ത കൃഷിയൊന്നുമില്ല. ശീതകാലത്ത് ശൈത്യകാല പച്ചക്കറികള്‍ മിക്കതും കൃഷിചെയ്യുന്നു. നാടന്‍ പച്ചക്കറികള്‍ പാവലും പടവലവും പയറും വെള്ളരിയും ലോക്കിയും കോവലും വഴുതനയും വെണ്ടയും മുളകും എന്നുവേണ്ട ഉരുളക്കിഴങ്ങും ഉള്ളിയുംവരെ നീളുന്നു പച്ചക്കറികൃഷി.
ചേനയും ചേമ്പും കാച്ചിലും കിഴങ്ങും മരച്ചീനിയും അടക്കമുള്ള ഇടവിളകള്‍. 200ല്‍ അധികം തെങ്ങ്, കവുങ്ങ്, കുരുമുളക്, പുളി എന്നിവ സ്ഥിരം കൃഷികള്‍. വാഴയുടെ ഒട്ടുമിക്ക ഇനങ്ങളും കൃഷിചെയ്യുന്നു. 50 സെന്റില്‍ നെല്ലും എള്ളും കൃഷിയുണ്ട്. പലതരം മാവുകള്‍, നെല്ലി, ആത്ത, പേര തുടങ്ങിയ ഫലവര്‍ഗങ്ങള്‍ നാടന്‍പശു ഒരെണ്ണം. നല്ല ചാണകവും ഗോമൂത്രവും കൃഷിക്ക്. പാല്‍ വീട്ടാവശ്യത്തിന്.
ഇങ്ങനെ കൃഷി പുരോഗമിക്കുമ്പോഴാണ് കൃഷിയിലെ മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്. ചപ്പുചവറുകള്‍, വാഴ വെട്ടുമ്പോഴുള്ള വാഴത്തടി, പച്ചക്കറി പിഴുതുമാറ്റുമ്പോഴുള്ള വള്ളിയും പടര്‍പ്പുകളും കളകള്‍, കരിയിലകള്‍, തെങ്ങിന്റെ ഓല, മടല്‍, തുടങ്ങി പലതരം കൃഷിമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യംചെയ്യുമെന്ന അന്വേഷണമാണ് ജില്ലയിലെ ഏറ്റവും ശുചിയുള്ള കൃഷിയിടം എന്ന പുരസ്‌കാരത്തിന് രജനിയെ അര്‍ഹയാക്കിയത്.
ദൈനംദിനമുള്ള കരിയിലകളും ചപ്പുചവറുകളും കൃഷിയിടത്തില്‍ അവിടവിടെ ചെറുകുഴികളെടുത്ത് അതിലേക്ക് വാരിയിടും. ഇടയ്ക്കിടയ്ക്ക് ചാണകം കലക്കി അതിനുമേലേക്ക് ഒഴിക്കും. ക്രമേണ ഈ കുഴികള്‍ ജൈവ അവശിഷ്ടങ്ങള്‍കൊണ്ട് നിറയ്ക്കും. നിറഞ്ഞുകഴിഞ്ഞാല്‍ കുഴിക്കുമീതെ മണ്ണുകൊണ്ട് പുതയിടും. അഞ്ചാറുമാസം കഴിഞ്ഞ് പൊട്ടിച്ചെടുക്കുമ്പോള്‍ ഒന്നാന്തരം തേയിലപ്പൊടി രൂപത്തില്‍ ജൈവവളം കിട്ടും. ധാരാളമായി അത് കൃഷിക്ക് അടിവളമാക്കുന്നു.
മറ്റൊരുരീതി ഇ.എം. കമ്പോസ്റ്റിങ്ങാണ്. വാഴത്തടി വളമാക്കുന്ന വിദ്യയാണത്. വാഴത്തട ചെറുകഷ്ണങ്ങളാക്കി കൂനയാക്കി അതിലും ചാണകസ്ലറി ഒഴിച്ചിട്ട് ഇ.എം. ലായനി പ്രയോഗിക്കും. ഏതാണ്ട് ഒന്ന് ഒന്നര മാസംകൊണ്ട് നല്ല കമ്പോസ്റ്റുവളം തയ്യാറാകും.
സിമന്റ് ടാങ്ക് കെട്ടി കുറേക്കൂടി കട്ടിയുള്ള തെങ്ങിന്റെ ഓല, മടല്‍ തുടങ്ങിയ ജൈവവസ്തുക്കളെ വൂഡ്രില്ലസ് യൂജിനിയേ എന്ന ആഫ്രിക്കന്‍ മണ്ണിരകളെ ഉപയോഗപ്പെടുത്തി 3045 ദിവസംകൊണ്ട് കമ്പോസ്റ്റാക്കുന്നു. ഈ ജൈവവസ്തുക്കളുടെ മുകളിലും ചാണകസ്ലറി ഒഴിക്കും. 8:1 എന്ന അനുപാതത്തിലാണ് ജൈവവസ്തു ചാണകസ്ലറി പ്രയോഗം.
തീര്‍ന്നില്ല, അടുക്കള മാലിന്യം ബയോഗ്യാസ് പ്ലാന്റുപയോഗിച്ച് പാചക ഇന്ധനമാക്കിയും സ്ലറി കൃഷിക്ക് വളമാക്കിയും ഉപയോഗപ്പെടുത്തുന്നു.
െൈഹടക് കൃഷിയുടെ ജലസേചന സംവിധാനംവഴി വെള്ളവും വെള്ളത്തോടൊപ്പം നല്‍കുന്ന വളങ്ങളും ചെടിയുടെ വേരുപടലങ്ങളിലേക്ക് തുള്ളി തുള്ളിയായി വീഴുന്നത് അപ്പാടെ വിളകള്‍ വലിച്ചെടുക്കുന്നതിനാല്‍ മണ്ണ് മലിനപ്പെടുന്നില്ല.
ഓപ്പണ്‍ രീതിയിലുള്ള ഹൈടെക് കൃഷിയില്‍ വാരങ്ങളിലാണ് കൃഷിയൊക്കെയും. വാരങ്ങളില്‍ മാത്രമാണ് ഇഷ്ടാനുസരണമുള്ള ജൈവവള പ്രയോഗം അടിവളമായി ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ജൈവവളത്തിന്റെ അളവും കുറച്ചുമതി.(ഫോണ്‍: 9995407891)

Source :http://www.mathrubhumi.com/agriculture/story-519638.html
Subscribe to:
Posts (Atom)