വാം എന്ന അത്ഭുത ജീവാണുവളം
by ഡോ. പൂര്‍ണിമ യാദവ് on 28-May-2015

ഈ ഫംഗസ് സസ്യങ്ങളുടെ റൂട്ട് ഹെയേഴ്സ് ആയി വര്‍ത്തിക്കുന്നു. ഇരുന്നൂറോളം സസ്യ കുടുംബ ങ്ങളില്‍പ്പെട്ട ചെടികളില്‍ ഈ ഫംഗസിന് അഭേദ്യമായ ബന്ധം ഉണ്ട്. പ്രകൃത്യാതന്നെ മണ്ണു കളില്‍ കണ്ടുവരുന്ന ഈ അത്ഭുത കുമിള്‍ അനുയോജ്യ സസ്യത്തിന്റെ വേരുമായി ബന്ധപ്പെട്ടാല്‍ അവയുടെ വേരുകളിലേക്ക് സന്നി വേശിക്കുന്നു. ആതിഥേയ സസ്യത്തിന്റെ ആവരണശേഷി വര്‍ധിപ്പിക്കുകയും തന്മൂലം വളര്‍ച്ച് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവേശി ക്കുന്ന ഫംഗസ്, ഹൈഫകള്‍ ഉണ്ടാക്കി (വേരു പോലെയുള്ള ഭാഗം) സസ്യവേരിന്റെ ഉള്‍ ഭാഗത്ത് വ്യാപിക്കുന്നു. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന ഫോസ്ഫറസും മറ്റും ശേഖരിച്ചു വയ്ക്കാന്‍ ഫംഗസിനെ സഹായി ക്കുന്നു. കോശങ്ങളുടെ ഉള്ളില്‍ പ്രവേശിച്ചശേഷം പലപ്രാവശ്യം വിഭജിച്ച് നാരുപോലുള്ള ആര്‍ ബസ്ക്യൂള്‍സ് ഉണ്ടാകുന്നു. ഇവിടെ വച്ചാണ് വേരുകളും ഫംഗസും തമ്മിലുള്ള പോഷക കൈമാറ്റം നടക്കുന്നത്.
ചെടിക്കു വേണ്ട മൂലകങ്ങള്‍ കൂടുതലായി ആഗിരണംചെയ്ത് അവ ചെടി കള്‍ക്ക് ലഭ്യമാക്കുമ്പോള്‍, വാമിനുവേണ്ട കാര്‍ബണിക പദാര്‍ഥങ്ങളും മറ്റ് മൂലകങ്ങളും ചെടിയില്‍നിന്ന് ഇവ സ്വീകരി ക്കുന്നു. രോമ വേരുകളെക്കാള്‍ കൂടുതല്‍ ഈ കുമിള്‍ വളരുന്ന തിനാല്‍ കൂടുതല്‍ സ്ഥലത്തുനിന്ന് പോഷകങ്ങള്‍ ആഗിര ണംചെയ്യാന്‍ സസ്യങ്ങളെ സഹാ യിക്കുന്നു.
വാമിന്റെ പ്രധാന ഗുണങ്ങള്‍
1. വാമും ചെടിയുമായുള്ള സഹവര്‍ത്തിത്വത്തില്‍ ഫോസ് ഫറസിനു പുറമെ നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുട ങ്ങിയ മൂലകങ്ങള്‍ ആഗിര ണംചെയ്ത് ചെടികള്‍ക്ക് നേരിട്ട് കൂടുതല്‍ അളവില്‍ ലഭ്യമാക്കുന്നു. ചെടി വളരുന്ന സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളു കളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതല്‍ ഉള്ള സ്ഥലത്തുനിന്ന് ഇവയെ ചെടി കള്‍ക്ക് ലഭ്യമാക്കുന്നു.
2. വാം നിരവധി ഹോര്‍ മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകള്‍ സസ്യവളര്‍ച്ചയെ ത്വരിതപ്പെടു ത്തുന്നു.
3) ചെടികള്‍ക്ക് ഉപകാരപ്രദ മായ മറ്റു പല ജീവാണു ക്കളുടെയും (അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ) വളര്‍ച്ചയ്ക്കും വര്‍ധനവിനും ഉപകരിക്കുന്നു.
4) മണ്ണില്‍ കാണുന്ന ഉപദ്രവകാരികളായ പിത്തിയം, റൈസക്റ്റോണിയ, ഫൈറ്റോ ഫ്ത്തോറ തുടങ്ങിയ കുമിളു കളില്‍നിന്നും നിമാവിര കളില്‍നിന്നും സസ്യങ്ങളെ വാം സംരക്ഷിക്കുന്നു. ആഹാരത്തി നും സ്ഥലത്തിനും വേണ്ടിയുള്ള മത്സരം മൂലമാണ് രോഗഹേതു ക്കളായ കുമിളുകളുടെ അളവില്‍ കുറവു വരുത്തി രോഗപ്രതി രോധ ശക്തി നേടിയെടു ക്കുന്നത്.
5) വാം കുമിളിന്റെ തന്തുക്കള്‍ വേരു പടലത്തിനു ചുറ്റുമുള്ള പരിസരത്ത് ഈര്‍പ്പം നിലനിര്‍ ത്താന്‍ സഹായിക്കുന്നു. അങ്ങനെ ചെടികള്‍ക്ക് വരള്‍ച്ചാ സഹനശേഷി നല്‍കുന്നു.
6) വിഷമൂലകങ്ങളില്‍നിന്നു ചെടികള്‍ക്ക് കൂടുതല്‍ സഹന ശേഷി, ഉയര്‍ന്ന ഊഷ്മാവ്, അമ്ലത്വം, പറിച്ചുനടു മ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം എന്നിവയെ പ്രതിരോധിക്കാന്‍ ചെടിക്ക് കഴിവു നല്‍കുന്നു.
7) നൈട്രജന്‍ യൗഗീകരണ ത്തെയും മൂലാര്‍ബുദങ്ങളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
ഉപയോഗരീതിതവാരണകളില്‍ വിത്തു പാകുമ്പോള്‍ വാം ചേര്‍ത്തു കൊടുക്കുക. മണ്ണിനു മുകളില്‍ വാം നേര്‍ത്ത ഒരു പാളിയായി വിതറിയശേഷം വിത്ത് വിതയ്ക്കുക. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടുക. തല്‍ഫലമായി തൈകള്‍ പറിച്ചുനടുമ്പോള്‍ കൃഷിയിടത്തിലാകമാനം വ്യാപിക്കും. അല്ലാത്തപക്ഷം നേരിട്ട് കൃഷിയിടത്തില്‍ സസ്യ ങ്ങളോടനുബന്ധിച്ച് ഇട്ടുകൊടുക്കാം. വിത്ത് ഇടുമ്പോള്‍ ആദ്യം വാം ഇട്ടശേഷം വിത്തിടുക. മുളച്ചുവരുന്ന വേരുകള്‍ വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ െആദ്യം വാം ഇട്ടശേഷം വിത്തിടു ക. മുളച്ചുവരുന്നവേരുകള്‍വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ ചെടി കള്‍, പോളിബാഗില്‍നടുന്ന തൈകള്‍
ഇവയ്ക്ക് അത്യുത്തമം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തീരെ വരണ്ട മണ്ണുകളില്‍ വാമിന് നിലനില്‍പ്പില്ല. അതി നാല്‍ ന നല്‍കിയശേഷം വാം ഉപയോഗിക്കുക.
2. വാം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പും പ്രയോഗിച്ച് ഒരാഴ്ച കഴിഞ്ഞും രാസവള, കീടകുമിള്‍നാശിനികള്‍ പാടില്ല.
3. നേരിട്ട് ചൂടേല്‍ക്കുന്ന സ്ഥലങ്ങളില്‍ വാം സൂക്ഷി ക്കുന്നത് നല്ലതല്ല.
4. ജൈവവളങ്ങള്‍ ഈ കുമിളിന്റെ വളര്‍ച്ചയെ ത്വരിത പ്പെടുത്തുന്നു.
5. വിള പരിക്രമം, തുടര്‍വിള സമ്പ്രദായം തുടങ്ങിയ കൃഷി രീതികള്‍ അനുവര്‍ത്തിക്കു മ്പോള്‍ വാം വളരെവേഗം വളരു കയും വംശവര്‍ധന നടത്തുക യും ചെയ്യുന്നു.
6. വളക്കൂറ് കുറഞ്ഞ മണ്ണുകളിലാണ് ഇവ വളരെ പെട്ടെന്ന് വളരുന്നതും വംശ വര്‍ധന നടത്തുന്നതും.
7. ചൂടുകാലത്ത് ഇവയുടെ എണ്ണം കുറയുന്നു.
8. മണ്ണ് നന്നായി ഉഴുതു മറിക്കുന്നത്, തീയിടല്‍, മണ്ണൊ ലിപ്പ്, മേല്‍മണ്ണിന്റെ നഷ്ടം, ധൂമീകരണം, കൂടുതല്‍ കാലം വെള്ളം കെട്ടി ക്കിടക്കുക, സൗരതാപീകരണം തുടങ്ങിയവ വാമിന്റെ വളര്‍ച്ചയ്ക്ക് ഹാനികര മാണ്.
source:http://www.deshabhimani.com/news-agriculture-all-latest_news-469305.html
No comments:
Post a Comment