കടച്ചക്കത്തൈകള്‍ വേരുകള്‍വഴി
on 23-April-2015

നന്നായി വിളവു നല്‍കുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് ആവശ്യത്തിന് തൈകള്‍ ഉണ്ടാക്കാം. കേടുപറ്റാത്ത ഏതാണ്ട് വിരല്‍വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണു നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് 15-20 സെ. മീറ്റര്‍ നീളത്തില്‍ ഇവ മുറിച്ച് മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ സമം കലര്‍ത്തിയ മിശ്രിതത്തില്‍ കിടത്തിവച്ച് പാകിയശേഷം അല്‍പ്പം മണലിട്ടു മൂടുക. ദിവസേന നച്ചുകൊടുക്കണം. നട്ട് നാലുമാസംകൊണ്ട് ഇവ കിളിര്‍ത്തുവരും. ഏതാണ്ട് ഒരുവര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് വേരിന് കേടുകൂടാതെ പറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. ചെടികള്‍ മണ്ണില്‍ നന്നായി വേരുറയ്ക്കുന്നതുവരെ കൊടുംവെയിലില്‍നിന്നു രക്ഷ നല്‍കാനും, നട്ടസ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, വരള്‍ച്ച അനുഭവപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഒരിക്കല്‍ നട്ടാല്‍ ഒട്ടേറെ വര്‍ഷം ഇവ സമൃദ്ധിയായി വിള നല്‍കും. അന്നജപ്രധാനമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനുപുറമെ 1.5 ശതമാനം മാംസ്യം, 0.9 ശതമാനം ധാതുലവണങ്ങള്‍ 0.04 ശതമാനം കാത്സ്യം, 0.03 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നിവയും വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു.
Source: http://www.deshabhimani.com/news-agriculture-all-latest_news-459879.html
No comments:
Post a Comment