Sunday, June 28, 2015

എലികളെ തുരത്താം

കടമ്പനാട് ദേശം's photo.
 
മഴയ്‌ക്കൊപ്പം എത്തുന്ന എലികളെ തുരത്താം
എലിയുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. എവിടെ നിന്നെങ്കിലും ഭൂമിതുരന്ന്‌ അവര്‍ ഒരിക്കലെങ്കിലും എത്താതിരിക്കില്ല. അത്...രമേല്‍ സര്‍വവ്യാപിയാണ്‌ എലികള്‍. കോണ്‍ക്രീറ്റ്‌ കൂടുകള്‍ക്കകത്തും ഏതെങ്കിലും മാളം കണ്ടെത്തി എലികള്‍ ഒളിച്ചിരിക്കും. മരച്ചീനി ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നും എലികള്‍ നശിപ്പിക്കുന്നുവെന്നാണ്‌ കണക്കാക്കിയിട്ടുളളത്‌. കൊക്കോയുടെ കാര്യത്തില്‍ നശിപ്പിക്കലിന്റെ തോത്‌ 40 ശതമാനം വരും. നാളികേര ഉല്‍പ്പാദനത്തിന്റെ 10 ശതമാനവും ഇവയുടെ തുരക്കലിനു വിധേയമാകുന്നു. രാത്രിയിലാണ്‌ എലികള്‍ തെങ്ങില്‍ക്കയറി മച്ചിങ്ങയും കരിക്കും തിന്ന്‌ നശിപ്പിക്കുന്നത്‌. മരച്ചീനി കൃഷിക്കുളള ഏറ്റവും വലിയ വെല്ലുവിളിയും എലികളുടെ ഭാഗത്തുനിന്നാണ്‌.
പറമ്പിലായാലും വീടിനകത്തായാലും ഗോഡൗണുകളിലാണെങ്കിലും എലികള്‍ എത്തും. നമ്മുടെ കാര്‍ഷികസമ്പത്തിന്റെ നല്ലൊരുഭാഗം കാര്‍ന്നുതിന്നുന്നവയാണ്‌ എലികള്‍. നെല്ലുമുതല്‍ തെങ്ങുവരെയുള്ള വിളകളെ ഉല്‍പ്പാദനഘട്ടത്തിലാണ്‌ ഇവ ആക്രമിക്കുന്നത്‌. ഫലം കനത്ത സാമ്പത്തികനഷ്‌ടം.
എലികള്‍ക്ക്‌ മനുഷ്യനെ പേടിയാണെന്നു പറയാമെങ്കിലും അവ വീടുകളില്‍ സര്‍വനേരവും കടന്നുകയറി വിഷമമുണ്ടാക്കുന്നുവെന്നതാണ്‌ വസ്‌തുത. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന വര്‍ഗമായതിനാല്‍ പെട്ടെന്ന്‌ കണ്ടെത്താനുമാകില്ല.
വിസ്‌തൃതമായ വിഹാരപ്രദേശങ്ങളില്‍ എലികളെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല. ഇതുതന്നെയാണ്‌ കര്‍ഷകര്‍ക്കുളള തലവേദന. വീടിനകത്ത്‌ കടന്നുകയറുന്ന എലികളെ നശിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്‌ എലിക്കെണികള്‍. ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്‌. മറ്റൊരുരീതിയും പ്രചാരത്തിലുണ്ട്‌.
50 സെന്റീമീറ്റര്‍ നീളവും നാല്‌ ഇഞ്ച്‌ കനവുമുള്ള പിവിസി പൈപ്പ്‌ പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ്‌ പെരുച്ചാഴി ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ പെരുച്ചാഴികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ്‌ നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ്‌ പെരുച്ചാഴി. കിഴങ്ങ്‌ രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.
ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച്‌ ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത്‌ ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്‌. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച്‌ സൂക്ഷിക്കാം. വീടിനകത്ത്‌ എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന്‌ ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും.
ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയുമുണ്ട്‌. സംയോജിത എലിനിയന്ത്രണ ലക്ഷ്യം കൈ വരിക്കേണ്ടത്‌ സുരക്ഷിത ഭാവി ജീവിതത്തിന്‌ അനിവാര്യമാണ്‌. കൃഷിയുല്‍പാദനത്തില്‍ കര്‍ഷകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന എലികളെ തുരത്താതെ കൃഷി ലാഭകരമാകില്ല. വീടുകളില്‍ പച്ചക്കറി കൃഷി രീതി വ്യാപകമാകുന്ന ഇന്നത്തെ കാലത്ത്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും നല്ലതാണ്‌.

Source : https://www.facebook.com/#!/groups/krishibhoomi

കൊതുകിനേ പിടിക്കാം

 
 
മഴക്കാലം എത്തി ഒപ്പം കൊതുകും
കൊതുകിനേ പിടിക്കാം
*************************
ആവശ്യമുള്ള സാധനങ്ങള്‍ .രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ...ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ്‌ വെള്ളം.ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ത്തിളക്കുക
ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള്‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ്‌ ഒട്ടിക്കുക ,(ചിത്രത്തില്‍ കറുത്തനിരത്തില്‍ കാണാം )ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള്‍ കൈകാര്യം ചെയ്യാനാകാത്ത ഇടങ്ങളില്‍ വയ്ക്കുക
ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും ഓരോ മാസം കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു.ഇതുപോലുള്ള കുപ്പികള്‍ പലതുണ്ടാക്കി പരിസരങ്ങളില്‍ വയ്ക്കുക കൊതുകിനെ പാടേ തുരത്താം..
Source:https://www.facebook.com/#!/groups/krishibhoomi

Wednesday, June 17, 2015

വാം എന്ന അത്ഭുത ജീവാണുവളം

വാം എന്ന അത്ഭുത ജീവാണുവളം

വാം എന്ന  അത്ഭുത ജീവാണുവളം കേരളത്തിലെ മണ്ണുകള്‍ക്ക് വളരെ അനുയോജ്യമായ ഒരു ജീവാണുവളമാണ് വാം (VAM വെസിക്കുലാര്‍ ആര്‍ബസ് ക്കുലാര്‍ മൈക്കോ റൈസ). കര്‍ഷകര്‍ ക്കിടയില്‍ അടുത്ത കാലത്തായി പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ജീവാ ണു സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ടുകാണുന്നു. അന്തര്‍ വ്യാപന മൈക്കോറൈസ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ കുമിളുകള്‍ക്ക് വേരിനോടു ചേര്‍ന്ന്, അതായത്, വേരിന്റെ ഭാഗമായി മാത്രമേ നില നില്‍ക്കാന്‍ സാധിക്കൂ. ചെടി കള്‍ക്ക് ഉപകാരപ്രദമായ ഈ കുമിളുകള്‍ സസ്യങ്ങളുടെ വേരിനുള്ളിലും പുറമെയുമായി അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് ചെടികളെ സഹായിക്കുന്നു.
ഈ ഫംഗസ് സസ്യങ്ങളുടെ റൂട്ട് ഹെയേഴ്സ് ആയി വര്‍ത്തിക്കുന്നു. ഇരുന്നൂറോളം സസ്യ കുടുംബ ങ്ങളില്‍പ്പെട്ട ചെടികളില്‍ ഈ ഫംഗസിന് അഭേദ്യമായ ബന്ധം ഉണ്ട്. പ്രകൃത്യാതന്നെ മണ്ണു കളില്‍ കണ്ടുവരുന്ന ഈ അത്ഭുത കുമിള്‍ അനുയോജ്യ സസ്യത്തിന്റെ വേരുമായി ബന്ധപ്പെട്ടാല്‍ അവയുടെ വേരുകളിലേക്ക് സന്നി വേശിക്കുന്നു. ആതിഥേയ സസ്യത്തിന്റെ ആവരണശേഷി വര്‍ധിപ്പിക്കുകയും തന്മൂലം വളര്‍ച്ച് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവേശി ക്കുന്ന ഫംഗസ്, ഹൈഫകള്‍ ഉണ്ടാക്കി (വേരു പോലെയുള്ള ഭാഗം) സസ്യവേരിന്റെ ഉള്‍ ഭാഗത്ത് വ്യാപിക്കുന്നു. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന ഫോസ്ഫറസും മറ്റും ശേഖരിച്ചു വയ്ക്കാന്‍ ഫംഗസിനെ സഹായി ക്കുന്നു. കോശങ്ങളുടെ ഉള്ളില്‍ പ്രവേശിച്ചശേഷം പലപ്രാവശ്യം വിഭജിച്ച് നാരുപോലുള്ള ആര്‍ ബസ്ക്യൂള്‍സ് ഉണ്ടാകുന്നു. ഇവിടെ വച്ചാണ് വേരുകളും ഫംഗസും തമ്മിലുള്ള പോഷക കൈമാറ്റം നടക്കുന്നത്.
ചെടിക്കു വേണ്ട മൂലകങ്ങള്‍ കൂടുതലായി ആഗിരണംചെയ്ത് അവ ചെടി കള്‍ക്ക് ലഭ്യമാക്കുമ്പോള്‍, വാമിനുവേണ്ട കാര്‍ബണിക പദാര്‍ഥങ്ങളും മറ്റ് മൂലകങ്ങളും ചെടിയില്‍നിന്ന് ഇവ സ്വീകരി ക്കുന്നു. രോമ വേരുകളെക്കാള്‍ കൂടുതല്‍ ഈ കുമിള്‍ വളരുന്ന തിനാല്‍ കൂടുതല്‍ സ്ഥലത്തുനിന്ന് പോഷകങ്ങള്‍ ആഗിര ണംചെയ്യാന്‍ സസ്യങ്ങളെ സഹാ യിക്കുന്നു.
വാമിന്റെ പ്രധാന ഗുണങ്ങള്‍
1. വാമും ചെടിയുമായുള്ള സഹവര്‍ത്തിത്വത്തില്‍ ഫോസ് ഫറസിനു പുറമെ നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുട ങ്ങിയ മൂലകങ്ങള്‍ ആഗിര ണംചെയ്ത് ചെടികള്‍ക്ക് നേരിട്ട് കൂടുതല്‍ അളവില്‍ ലഭ്യമാക്കുന്നു. ചെടി വളരുന്ന സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളു കളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതല്‍ ഉള്ള സ്ഥലത്തുനിന്ന് ഇവയെ ചെടി കള്‍ക്ക് ലഭ്യമാക്കുന്നു.
2. വാം നിരവധി ഹോര്‍ മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകള്‍ സസ്യവളര്‍ച്ചയെ ത്വരിതപ്പെടു ത്തുന്നു.
3) ചെടികള്‍ക്ക് ഉപകാരപ്രദ മായ മറ്റു പല ജീവാണു ക്കളുടെയും (അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ) വളര്‍ച്ചയ്ക്കും വര്‍ധനവിനും ഉപകരിക്കുന്നു.
4) മണ്ണില്‍ കാണുന്ന ഉപദ്രവകാരികളായ പിത്തിയം, റൈസക്റ്റോണിയ, ഫൈറ്റോ ഫ്ത്തോറ തുടങ്ങിയ കുമിളു കളില്‍നിന്നും നിമാവിര കളില്‍നിന്നും സസ്യങ്ങളെ വാം സംരക്ഷിക്കുന്നു. ആഹാരത്തി നും സ്ഥലത്തിനും വേണ്ടിയുള്ള മത്സരം മൂലമാണ് രോഗഹേതു ക്കളായ കുമിളുകളുടെ അളവില്‍ കുറവു വരുത്തി രോഗപ്രതി രോധ ശക്തി നേടിയെടു ക്കുന്നത്.
5) വാം കുമിളിന്റെ തന്തുക്കള്‍ വേരു പടലത്തിനു ചുറ്റുമുള്ള പരിസരത്ത് ഈര്‍പ്പം നിലനിര്‍ ത്താന്‍ സഹായിക്കുന്നു. അങ്ങനെ ചെടികള്‍ക്ക് വരള്‍ച്ചാ സഹനശേഷി നല്‍കുന്നു.
6) വിഷമൂലകങ്ങളില്‍നിന്നു ചെടികള്‍ക്ക് കൂടുതല്‍ സഹന ശേഷി, ഉയര്‍ന്ന ഊഷ്മാവ്, അമ്ലത്വം, പറിച്ചുനടു മ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം എന്നിവയെ പ്രതിരോധിക്കാന്‍ ചെടിക്ക് കഴിവു നല്‍കുന്നു.
7) നൈട്രജന്‍ യൗഗീകരണ ത്തെയും മൂലാര്‍ബുദങ്ങളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
ഉപയോഗരീതിതവാരണകളില്‍ വിത്തു പാകുമ്പോള്‍ വാം ചേര്‍ത്തു കൊടുക്കുക. മണ്ണിനു മുകളില്‍ വാം നേര്‍ത്ത ഒരു പാളിയായി വിതറിയശേഷം വിത്ത് വിതയ്ക്കുക. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടുക. തല്‍ഫലമായി തൈകള്‍ പറിച്ചുനടുമ്പോള്‍ കൃഷിയിടത്തിലാകമാനം വ്യാപിക്കും. അല്ലാത്തപക്ഷം നേരിട്ട് കൃഷിയിടത്തില്‍ സസ്യ ങ്ങളോടനുബന്ധിച്ച് ഇട്ടുകൊടുക്കാം. വിത്ത് ഇടുമ്പോള്‍ ആദ്യം വാം ഇട്ടശേഷം വിത്തിടുക. മുളച്ചുവരുന്ന വേരുകള്‍ വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ െആദ്യം വാം ഇട്ടശേഷം വിത്തിടു ക. മുളച്ചുവരുന്നവേരുകള്‍വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ ചെടി കള്‍, പോളിബാഗില്‍നടുന്ന തൈകള്‍
ഇവയ്ക്ക് അത്യുത്തമം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തീരെ വരണ്ട മണ്ണുകളില്‍ വാമിന് നിലനില്‍പ്പില്ല. അതി നാല്‍ ന നല്‍കിയശേഷം വാം ഉപയോഗിക്കുക.
2. വാം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പും പ്രയോഗിച്ച് ഒരാഴ്ച കഴിഞ്ഞും രാസവള, കീടകുമിള്‍നാശിനികള്‍ പാടില്ല.
3. നേരിട്ട് ചൂടേല്‍ക്കുന്ന സ്ഥലങ്ങളില്‍ വാം സൂക്ഷി ക്കുന്നത് നല്ലതല്ല.
4. ജൈവവളങ്ങള്‍ ഈ കുമിളിന്റെ വളര്‍ച്ചയെ ത്വരിത പ്പെടുത്തുന്നു.
5. വിള പരിക്രമം, തുടര്‍വിള സമ്പ്രദായം തുടങ്ങിയ കൃഷി രീതികള്‍ അനുവര്‍ത്തിക്കു മ്പോള്‍ വാം വളരെവേഗം വളരു കയും വംശവര്‍ധന നടത്തുക യും ചെയ്യുന്നു.
6. വളക്കൂറ് കുറഞ്ഞ മണ്ണുകളിലാണ് ഇവ വളരെ പെട്ടെന്ന് വളരുന്നതും വംശ വര്‍ധന നടത്തുന്നതും.
7. ചൂടുകാലത്ത് ഇവയുടെ എണ്ണം കുറയുന്നു.
8. മണ്ണ് നന്നായി ഉഴുതു മറിക്കുന്നത്, തീയിടല്‍, മണ്ണൊ ലിപ്പ്, മേല്‍മണ്ണിന്റെ നഷ്ടം, ധൂമീകരണം, കൂടുതല്‍ കാലം വെള്ളം കെട്ടി ക്കിടക്കുക, സൗരതാപീകരണം തുടങ്ങിയവ വാമിന്റെ വളര്‍ച്ചയ്ക്ക് ഹാനികര മാണ്.


source:http://www.deshabhimani.com/news-agriculture-all-latest_news-469305.html

കടച്ചക്കത്തൈകള്‍ വേരുകള്‍വഴി

കടച്ചക്കത്തൈകള്‍ വേരുകള്‍വഴി

on 23-April-2015
കടച്ചക്കത്തൈകള്‍  വേരുകള്‍വഴികേരളത്തില്‍ എല്ലായിടത്തും വളര്‍ന്നു കായ്ഫലം നല്‍കുന്ന ചെടിയാണ് കടച്ചക്ക. ശീമപ്ലാവ്, ബിലാത്തിപ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രി, മൊറേഡി കുലത്തില്‍പ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളില്‍ ഉത്ഭവിച്ച ഈ വൃക്ഷം തെക്കേ ഇന്ത്യന്‍ സമതലങ്ങളില്‍ സുലഭമായി കാണുന്നു. Artocarpus altilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം. ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില കാട്ടിനങ്ങളില വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷിചെയ്യുന്ന ഇനത്തില്‍ വിത്തുണ്ടാകാറില്ല. അതിനാല്‍ വിത്ത് ഉപയോഗിച്ചുള്ള വംശവര്‍ധന കടച്ചക്കയില്‍ സാധ്യമല്ല. ശാഖകള്‍ നേരിട്ട് മുറിച്ചുനട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല. മണ്ണില്‍ അധികം താഴെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളില്‍ ഏതെങ്കിലും വിധത്തില്‍ മുറിവോ ക്ഷതമോ ഉണ്ടായാല്‍ അവിടെനിന്ന് തൈകള്‍ കിളിര്‍ത്തുവരും. ഇവ തൊട്ടുചേര്‍ന്നുള്ള ഒരു കഷണം വേരോടുകൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. എന്നാല്‍ പലപ്പോഴും നമുക്കിത് ആവശ്യത്തിനു കിട്ടാറില്ല.
നന്നായി വിളവു നല്‍കുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് ആവശ്യത്തിന് തൈകള്‍ ഉണ്ടാക്കാം. കേടുപറ്റാത്ത ഏതാണ്ട് വിരല്‍വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണു നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് 15-20 സെ. മീറ്റര്‍ നീളത്തില്‍ ഇവ മുറിച്ച് മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ സമം കലര്‍ത്തിയ മിശ്രിതത്തില്‍ കിടത്തിവച്ച് പാകിയശേഷം അല്‍പ്പം മണലിട്ടു മൂടുക. ദിവസേന നച്ചുകൊടുക്കണം. നട്ട് നാലുമാസംകൊണ്ട് ഇവ കിളിര്‍ത്തുവരും. ഏതാണ്ട് ഒരുവര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് വേരിന് കേടുകൂടാതെ പറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. ചെടികള്‍ മണ്ണില്‍ നന്നായി വേരുറയ്ക്കുന്നതുവരെ കൊടുംവെയിലില്‍നിന്നു രക്ഷ നല്‍കാനും, നട്ടസ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, വരള്‍ച്ച അനുഭവപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഒരിക്കല്‍ നട്ടാല്‍ ഒട്ടേറെ വര്‍ഷം ഇവ സമൃദ്ധിയായി വിള നല്‍കും. അന്നജപ്രധാനമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനുപുറമെ 1.5 ശതമാനം മാംസ്യം, 0.9 ശതമാനം ധാതുലവണങ്ങള്‍ 0.04 ശതമാനം കാത്സ്യം, 0.03 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നിവയും വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു.

Source: http://www.deshabhimani.com/news-agriculture-all-latest_news-459879.html